ആശ്രാമം വിജയന്‍
ഒരു വിലാപം
1913. ഇന്ത്യൻ സാഹിത്യത്തെ സ്വീഡിഷ് നൊബേൽ കമ്മിറ്റി അംഗീകരിച്ച വർഷം. ടാഗോറിന്റെ ‘ഗീതാഞ്ഞ്‌ജലി’ നൊബേൽ പുരസ്‌കാരം നേടിയിട്ട് ഒരു നൂറ്റാണ്ടു തികയാൻ ഇനി വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രം ബാക്കിയാവുമ്പോൾ ഇന്ത്യ എന്ന ഈ ഉപഭൂഖണ്‌ഡത്തിൽ ഒട്ടനവധി ഭാഷകളിൽ രചിക്കപ്പെടുന്ന സാഹിത്യം എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നില്ല എന്നത് ചിന്തനീയമാണ്. നമ്മുടെ സാഹിത്യം മനഃപൂർവ്വം തഴയപ്പെടുകയാണോ? അതോ, നമ്മുടെ സർഗ്ഗവ്യാപാരങ്ങളിൽ മൗലിക കമ്മിയാണെന്ന സ്വീഡിഷ് നൊബേൽ കമ്മിറ്റിയുടെ തിരിച്ചറിവാണോ ഈ ദാരുണാവസ്ഥയ്‌ക്കു നിദാനം? സാ...
വളളത്തോൾ മലയാള കവിതയിലെ മഴവില്ല്
ആശയ ശബ്‌ദ ഗാംഭീര്യനായ മഹാകവി വളളത്തോൾ നാരായണമേനോൻ ആംഗലേയ ഭാഷാസാഹിത്യവുമായി ബന്ധപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ നൈസർഗ്ഗികമായ സർഗ്ഗവ്യാപാര സിദ്ധിയ്‌ക്ക് കോട്ടം വരുത്തിയിട്ടുണ്ടോ? കഠിന തപസ്സിലൂടെ ഋഷി മനസ്സുകൾ കണ്ടെത്തിയ ആത്മതത്വങ്ങൾ സ്ഥാനത്തും അസ്ഥാനത്തും വേണ്ടതിലധികം വ്യാഖ്യാനിക്കുവാൻ മെനക്കെടാതെ സംഘർഷപൂർണ്ണമായ ജീവിത മുഹൂർത്തങ്ങൾ അന്യൂനമായ ഹൃദയ ദ്രവീകരണ ശക്തിയോടെ, തെളിവുറ്റ ഒട്ടനവധി വാങ്ങ്‌മയ ചിത്രങ്ങളിലായി വിരചിച്ച മഹാകവി വളളത്തോൾ വേണ്ടവിധം ആദരിക്കപ്പെട്ടിട്ടുണ്ടോ? ഗൃഹാതുരത്വത്തിന്റെ നോവും സ്‌ന...
അശാന്തിയുടെ കാവ്യചിന്തകൾ
മലയാള കവിതാരംഗത്ത് സജീവ സാന്നിധ്യമായി നിലകൊളളുന്ന യുവകവിയാണ് ശ്രീ. മണി.കെ.ചെന്താപ്പൂര്. തപഃധ്യാനങ്ങളുടെ സ്വാസ്ഥ്യരഹിതമായ വിങ്ങലുകൾ കവിതയുടെ ബീജമാണെന്ന അനുപമ സത്യമറിയുകയും സംഘർഷത്തിന്റെ അഗ്നിശലാകകൾ ഹൃത്തടത്തിൽ മുളപൊട്ടട്ടെ എന്നാശിക്കുകയും ചെയ്യുന്ന ചെന്താപ്പൂരിന്റെ ‘നാട്യശാലയിലെ തീ’ എന്ന കാവ്യ സമാഹാരം നിശിതമായ ജീവിത വീക്ഷണ വെളിപാടുകൾ വെളിച്ചം വിതറുന്ന ഒട്ടനവധി കവിതകൾകൊണ്ട് അനുഗ്രഹീതമാണ്. ഈ സമാഹാരത്തിലെ കവിതകളിൽ പലതും ദാമ്പത്യബന്ധത്തിന്റെ വിരസപൂർണ്ണവും ചൊടിപ്പിക്കുന്നതുമായ സത്യങ്ങളുടെ നേർ...
കടലിരമ്പുന്ന ശംഖ് (കവിതകൾ)
കടലിരമ്പുന്ന ശംഖ് (കവിതകൾ) ചാത്തന്നൂർ മോഹൻ സൈന്ധവ ബുക്‌സ്, വിലഃ 40.00 ഏതാണ്ട് കാൽ നൂറ്റാണ്ടായി മലയാള സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന ശ്രീ.ചാത്തന്നൂർ മോഹന്റെ ‘കടലിരമ്പുന്ന ശംഖ്’ എന്ന പുസ്‌തകം 31 കവിതകളുടെ സമാഹാരമാണ്. വൈവിദ്ധ്യമാർന്ന വിഷയങ്ങളെ പ്രതിപാദനം ചെയ്യുന്ന കവിതകളിൽ ഏറെയും നല്ല നിലവാരം പുലർത്തുന്നവയാണ്. കവിതയുടെ സുഭഗതയാർന്ന ഈണവും താളവും ശബ്‌ദസൗകുമാര്യമിയലുന്ന പദസംഘാതങ്ങളും കൊണ്ട് ധന്യമാണ് ‘ശകുനം’,‘നീലാംബരി’,‘എവിടെന്റെ കുങ്കുമപ്പൂക്കൾ?’, ‘നിനക്ക് ഇത്രയും കൂടി’,‘ഗീതാഗോവിന്ദ...