ആസാദ്
ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് രചിച്ച മഞ്ഞുകാലം
പിറക്കാനിരിക്കുന്ന വാക്കിന്റെ ജഡരൂപമായി തന്നെത്തന്നെ തിരിച്ചറിയുക, അതിന്റെ ആവിഷ്‌കാരത്തിനു തീ തിന്നുക, തന്റെ കാലഘട്ടത്തിന്റെ മരവിച്ചുപോകുന്ന ജീവിതത്തിനകത്ത് ആളാൻ വെമ്പുന്ന തീമിടുപ്പുകൾ കണ്ടെടുക്കുക - ഇത്രയും സാധിക്കുന്ന ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവിന്റെ കഥകൾ അലസവായനയ്‌ക്ക് വഴങ്ങി ഏടുകളിൽ ഒടുങ്ങുന്നില്ല. ടി.പത്മനാഭൻ പറഞ്ഞതുപോലെ ആശയവും ഭാഷയും സങ്കേതവുമൊക്കെ മഹത്തായ ഏകജൈവരൂപമാകുന്നത് നാം അറിയുന്നു. ‘പരിണാമദശയിലെ ഒരേ’ടും ‘മഞ്ഞുകാല’വും മലയാളത്തിലെ മികച്ച കഥകളാകുന്നു. ഇരട്ടക്കോവണിയുളള കെട്ടിടം, മര...