ആന്ദന്‍ ചെറായി
അക്ഷരത്തത്ത
അക്ഷരത്തിൽ അക്ഷയപ്പും കൂട്ടിനുള്ളിലിരുന്നു ഞാൻ ഇരുളിലൊരു പൊൻ- മുട്ടപൊട്ടിയ തത്തയായ് പൂന്തത്തയായ് തേൻകനികൾ തിന്നുതിന്നു പാറിടുന്ന പറവ ഞാൻ പാടിടുന്ന പാട്ടിലൊക്കെ പൂമധുരം നൽകയായ്! Generated from archived content: poem5_feb17_09.html Author: aanandan_cherayi
പൂവൻ കുല
മുറ്റത്തു ഞാനൊരു വാഴ നട്ടു ചുറ്റിമതിനു തടമെടുത്തു നിത്യവും നന്നായ് നനച്ചുപോന്നു വേണ്ട വളവും കൊടുത്തുപോന്നു നാളുകളങ്ങനെ നീങ്ങീടുമ്പോൾ വാഴയും വേഗം വളർന്നു വന്നു വാഴക്കുടപ്പന്റെ തേൻ കുടിക്കാൻ അണ്ണാറക്കണ്ണനും വന്നു ചേർന്നു പച്ചക്കിളികളൊന്നിച്ചപോലെ പൂവൻ കുലയൊരു കാഴ്‌ച തന്നു! സ്വന്തം പ്രയത്‌ന ഫലത്തിലെന്റെ സ്വപ്നങ്ങൾ സാഫല്യമാർന്നു നിന്നു! Generated from archived content: nurserypattu2_dec6_08.html Author: aanandan_cherayi
മുത്തുമഴ
മഴ മഴ മഴ മഴ മത്തു മഴ മാനം വിതറും മുത്തു മഴ മഴ മഴ മഴ മഴ വിത്തു മഴ മാനം ചൊരിയും വിത്തു മഴ മഴ മഴ മഴ മഴ കളഭ മഴ മാനം കുടയും കളഭ മഴ മഴ മഴ മഴ മഴ പട്ടു മഴ മാനം നൂൽക്കും പട്ടു മഴ മഴ മഴ മഴ മഴ പവിഴ മഴ മാനം വീഴ്‌ത്തും പവിഴ മഴ മഴ മഴ മഴ മഴ ചാറ്റൽ മഴ മാനം ചേറ്റും ചാറ്റിൽ മഴ മഴ മഴ മഴ മഴ ജീവ മഴ മാനം നൽകും ജീവ മഴ! Generated from archived content: nursery1_dec27_08.html Author: aanandan_cherayi
അക്ഷരത്തത്ത
അക്ഷരത്തിൽ അക്ഷയപ്പും കൂട്ടിനുള്ളിലിരുന്നു ഞാൻ ഇരുളിലൊരു പൊൻ- മുട്ടപൊട്ടിയ തത്തയായ് പൂന്തത്തയായ് തേൻകനികൾ തിന്നുതിന്നു പാറിടുന്ന പറവ ഞാൻ പാടിടുന്ന പാട്ടിലൊക്കെ പൂമധുരം നൽകയായ്! Generated from archived content: nurse5_feb17_09.html Author: aanandan_cherayi
മിണ്ടാക്കുട്ടി
കണ്ണുണ്ടെന്നാൽ കാണില്ല കാതുണ്ടെന്നാൽ കേൾക്കില്ല വായുണ്ടെന്നാൽ തിന്നില്ല വയറുണ്ടെന്നാൽ വിശപ്പില്ല കൈയുണ്ടെന്നാൽ എടുക്കില്ല കാലുണ്ടെന്നാൽ നടക്കില്ല വീണാലൊട്ടും കരയില്ല വീണ്ടും താനേ നിൽക്കില്ല ചുണ്ടിൽ പുഞ്ചിരി മായില്ല ചന്തം തെല്ലും കുറയില്ല എന്നോടൊന്നും മിണ്ടില്ല എന്നുടെ നല്ല കളിക്കുട്ടി! Generated from archived content: nurse2_may30_09.html Author: aanandan_cherayi
നീരില്ലാപ്പഴം!
ചൊക ചൊകപ്പുള്ളൊരു പഴമാണ് ചെടിയിൽക്കാണാപ്പഴമാണ് കുരുവില്ലാത്തൊരു പഴമാണ് നീരില്ലാത്തൊരു പഴമാണ് തൊണ്ടില്ലാത്തൊരു പഴമാണ് തൊട്ടാൽ നാവിൽ ക്കൈയാണ്! Generated from archived content: nurse2_feb28_09.html Author: aanandan_cherayi
ദോശകണ്ടോ!
തട്ടുകടയിലെ ചട്ടിയിൽ കുട്ടപ്പൻ ഇട്ടുപരത്തുന്ന മാവു കണ്ടോ ചുട്ടുപഴുത്തൊരു ചട്ടിയിൽച്ചേർന്നത് വട്ടത്തിലാകുന്ന ദേശ കണ്ടോ ചട്ടിയിൽ ചുട്ടൊരു ദേശപോൽ മാനത്ത് വെട്ടിത്തിളങ്ങുന്ന വട്ടം കണ്ടോ പാൽക്കിണ്ണം പോലുള്ളൊ- രാവട്ടം നാടാകെ പൂനിലാപ്പു വിരിക്കുന്ന കണ്ടോ! Generated from archived content: nurse2_dec24_08.html Author: aanandan_cherayi
ചക്കപ്പഴം
ചക്കയ്‌ക്കുള്ളിലെന്തുണ്ട്? ചക്കക്കുള്ളിൽ ചുളയുണ്ട് ചക്കര മധുരച്ചുളയുണ്ട് ചക്കച്ചുളയിലെന്തുണ്ട്? ചക്കച്ചുളയിൽ കുരുവുണ്ട് ചക്ക തന്നുടെ കുരുവുണ്ട് ചക്കക്കുരുവിലെന്തുണ്ട്? ചക്കക്കുരുവിൽ പ്ലാവുണ്ട് ചക്ക തരുന്നൊരു പ്ലാവുണ്ട്!. Generated from archived content: nurse2_april30_09.html Author: aanandan_cherayi
ചെല്ലക്കിളി
ചില്ലക്കൊമ്പേൽ കുടമണി തൂക്കിയ ചെല്ലക്കിളിയേ പൊൻകിളിയേ! പറന്നിടാനും പാടാനും നീ മറന്നു പോയോ പൈങ്കിളിയേ? തലയിൽ കുന്നുമായിട്ടാണോ പിറന്നു വീണത് തേൻകിളിയേ? ചുമടും താങ്ങി നിന്നിട്ടാണോ കൂനിപ്പോയത് നീ കിളിയേ? Generated from archived content: nurse1_may30_09.html Author: aanandan_cherayi
പൂക്കാത്ത വള്ളി
പൂക്കാത്ത വള്ളി കായ്‌ക്കാത്തവള്ളി കീഴോട്ടു വളരുന്ന വള്ളി! പിണയുന്ന വള്ളി അഴിയുന്ന വള്ളി കരിനൂലിഴയുള്ള വള്ളി! പൂചൂടും വള്ളി നീരാടും വള്ളി നീരാടും നേരമൊറ്റവള്ളി! Generated from archived content: nurse1_feb28_09.html Author: aanandan_cherayi