Home Authors Posts by ആലാ രാജൻ

ആലാ രാജൻ

0 POSTS 0 COMMENTS

രൂപാന്തരങ്ങൾ

അനന്ത വിഹായസ്സിൽ വർണരാജികൾ വിടർത്തി നക്ഷത്രങ്ങൾ, പിന്നെ ഭൂമി, സൂര്യൻ, ചന്ദ്രൻ.. നിതാന്ത ശൂന്യതയിൽ പരസ്‌പരാകർഷണത്താൽ ഇവ നിലനിൽക്കുന്നു. ജനിമരണങ്ങൾ, പ്രകൃതി, വർണവ്യാപനങ്ങൾ... അയാൾക്ക്‌ എല്ലാം അത്ഭുതങ്ങളായിരുന്നു. കൗതുകങ്ങളായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞപ്പോൾ അത്ഭുതങ്ങളൊഴിഞ്ഞു, കൗതുകങ്ങൾ മാറി. അവ കാര്യങ്ങളായി, കാര്യക്കേടായി അവസാനം പ്രകൃതിയിൽ അലിഞ്ഞ്‌, അവസാനിക്കാതെ വേറെ രൂപങ്ങളായി വീണ്ടും അയാൾ. Generated from archived content: story2-feb.html Author: aala_rajan

മുഖക്കുറി

ഈ ലക്കം പത്രാധിപരുടെ കോളത്തിൽ മാസികയെപ്പറ്റി തന്നെയാവട്ടെ! കേരളത്തിനെറ വിവിധഭാഗങ്ങളിൽ നിന്ന്‌ ദിനം പ്രതിയെന്നോണം ചെറുകിട പ്രസിദ്ധീകരണങ്ങൾ കെട്ടുകണക്കിന്‌ പുറത്തിറങ്ങുന്നുണ്ട്‌. പലതും സമാന്തരപ്രസിദ്ധീകരണരംഗത്ത്‌ തങ്ങളുടേതായ ചില ശബ്‌ദങ്ങൾ കേൾപ്പിക്കണമെന്നാഗ്രഹിച്ചുകൊണ്ടാണ്‌ അക്ഷരസ്‌നേഹികളെ തേടി എത്തുന്നത്‌. പക്ഷെ ചില പ്രസിദ്ധീകരണങ്ങൾ ഒന്നോ-രണ്ടോ ലക്കത്തിനുശേഷം വിസ്‌മൃതിയിലാണ്ട്‌ പോകുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പരസ്യങ്ങളുടെ പിൻബലത്തിൽ മാത്രം എന്നും മിനിമാസികകൾക്ക്‌ പിടിച്ചു നിൽക്കാനാവില്ല. ഇത്ത...

ശൂന്യത

കാട്ടിലാകെ റോഡുവെട്ടി. നാട്ടിലെ റോഡിലെല്ലാം കാടുണ്ടാക്കി. നാടന്മാരായ കാടന്മാർ റോഡിലൂടെയും കാടിലൂടെയും നെട്ടോട്ടമായി. കാടെവിടെ, കൂടെവിടെ....? ആ കാടന്മാർ കൂകി വിളിച്ചു. അവസാനം കാടില്ലാതായി; നാടും റോഡും ജീവിതങ്ങളും ജീവികളും. Generated from archived content: story3_mar.html Author: aala_rajan

തീർച്ചയായും വായിക്കുക