എ. ഉമര്‍ ഫറൂക്ക്
ഇരട്ടമൈനകൾ
ദുബായിൽ കാക്കകൾ വളരെ അപൂർവ്വമാണ്. രാവിലെ ഓഫീസിലേക്കുള്ള വഴിയിൽ മുഴുവൻ ഷെമി തെരയുന്നതു ഇരട്ട മൈനകളെയാണ്. സ്‌കൂളിലെ ഡിപാർട്ട്‌മെന്റ് ഹെഡ് കാരൻ വൂഡിന്റെ വായിലെ കൊളോക്യൽ ഭാഷയുടെ അതിർ വരമ്പുകൾ മുറിഞ്ഞ് പോകാതിരിക്കാനുള്ള മുൻ കരുതൽ മാത്രമാണ് ഇരട്ടമൈനകളെ വഴിയിൽ കാണുക എന്നത്. ഇപ്പോൾ ഞങ്ങൾ കരാമ വിട്ടു എമിറെറ്റ്‌സ് റോഡിൽ എത്തി. തേടി തേടി കണ്ണു കുഴയുന്നതല്ലാതെ മൈനകളെ കാണാനേയില്ല. എഫ്.എം. റേഡിയോയിൽ നിന്നും ട്രാഫിക് തടസ്സങ്ങൾ ഉയർന്നു വരുന്നു. രണ്ട് കിലോമീറ്റർ അകലെ അവിചാരിതമായ ഒരു അപകടം. സ്...