എ.നുജൂം
പുരയുടെ പൊരുൾ മന്ത്രങ്ങളിൽ
പുരയെന്നാൽ കല്ലുംമണ്ണും തടിയും മാത്രമല്ല. അത് മനുഷ്യകേന്ദ്രിതമായ ആവാസവ്യവസ്‌ഥയുടെ അടിസ്‌ഥാനഏകകവും രൂപകവുമാണ്. മനുഷ്യനുംപ്രകൃതിയും അവിടെ പരസ്‌പരം കണ്ടെത്തുന്നു. പുര നില്‌ക്കുന്ന ഇടം പുരയിടം. പുരയിടത്തിൽ വേറെയും പുരയുണ്ടാകും. അതിലൊന്നാണ് കന്നാലിപ്പുര. കന്നാലികൾ മനുഷ്യന്റെ സഹജീവികളാണ്. പുരയിടത്തിൽ മരങ്ങൾ, ചെടികൾ എല്ലാം ഉണ്ടാവും. അവരും അങ്ങനെതന്നെ. മനുഷ്യന് അവൻ സ്വയം കൽപിക്കുന്നതുപോലെ അവറ്റയെയും ഒരു സത്തയായി സങ്കല്പിക്കുന്നു, സ്നേഹിക്കുന്നു. മൃഗങ്ങൾക്കും മരങ്ങൾക്കും പേരിടുന്നത് അതുകൊ...