Home Authors Posts by എ.ജയകൃഷ്‌ണന്‍

എ.ജയകൃഷ്‌ണന്‍

0 POSTS 0 COMMENTS

പെണ്‍കുട്ടികള്‍

ആകാശത്തിലൂടെപറക്കുന്ന പെണ്‍കുട്ടികള്‍അഴിയാന്‍ തുടങ്ങുന്നപാവാടകള്‍ ചിറകുകള്‍..അവരുടെ കണ്ണീരു വീണുഭൂമിയില്‍ വിടരുന്നു പൂവുകള്‍പൂവുകള്‍ പറിച്ചെടുക്കാന്‍നീണ്ടുവരുന്നു കൈകള്‍ Generated from archived content: poem3_may29_13.html Author: a_jayakrishnan

കുട്ടിക്കവിതകൾ

മണ്ണിര മണ്ണിലിഴഞ്ഞു നടക്കുന്നു മണ്ണും തിന്നുനടക്കുന്നു മണ്ണുഴുതിട്ടുമറിക്കുന്നു മണ്ണിരയെന്നു വിളിക്കുന്നു. പുലിമാളം പാട്ടും പാടി കുറുക്കച്ചൻ പുലിമാളത്തിൽ കയറുന്നു. പുലിയെ കണ്ട കുറുക്കച്ചൻ എലിയെപോലെ വിറയ്‌ക്കുന്നു. മഴയും പുഴയും മഴപെയ്യുമ്പോളെന്തുരസം പുഴയൊഴുകുമ്പോളെന്തു രസം പുഴയിൽ മഴ പെയ്‌തീടുമ്പോൾ കാണാനതിലും നല്ല രസം. കുഴിയാന ഇത്തിരിയുളെളാരു കുഴിയാനക്കും ഒത്തിരി ചെയ്യാൻ കഴിവുണ്ട്‌ വഴിയിൽ കൂടി പോകുമുറുമ്പിനെ കുഴിയിൽ വീഴ്‌ത്താൻ വിരുതുണ്ട്‌ വളരുക വിത്തിനുളളിലുറങ്ങിയിരിക്കും ശക്തിയെന്തെന്നറ...

മിണ്ടാകുട്ടൻ

പുഴയോരത്തൊരു മിണ്ടാകുട്ടൻ കുനിക്കൂടിയിരിക്കുന്നു. ‘അയ്യോ പാവേ’ എന്നൊരുമട്ടിൽ ചുരുണ്ടുകൂടിയിരിക്കുന്നു. മീനെക്കണ്ടാൽ ചാട്ടുളിമാതിരി പെട്ടെന്നങ്ങനെ പായുമിവൻ മുങ്ങിപ്പൊങ്ങിപ്പുഴയിൽ നിന്നൊരു മീനെ തട്ടിയെടുക്കുമിവൻ! പിടയും മീനെ കൊക്കിലൊതുക്കി- പ്പറന്നു നീങ്ങും വിരുതനിവൻ ഇവനാണല്ലോ നീലപ്പൊന്മാൻ ചോലപ്പൊന്മാൻ കെങ്കേമൻ! Generated from archived content: nursery1_nov19_08.html Author: a_jayakrishnan

അതിഥിമൂല

തേൻ മധുരമാണ്‌. അമൃത്‌ മധുരമാണ്‌. പക്ഷേ, ഈ രണ്ടു ലൗകിക സത്യങ്ങളെക്കാൾ മാധുര്യമുളള വസ്‌തുവുണ്ടെങ്കിൽ അതു കവിതയാണ്‌. ആ മാധുര്യത്തിന്റെ പ്രസരണത്തിന്റെ അഭാവത്തിലാണ്‌ ഹൃദയങ്ങൾ അതികഠിനങ്ങളായി മാറുന്നത്‌. ഏതു കൊലപാതകം കണ്ടാലും കരയാൻ സാധിക്കാത്തത്‌ അതുകൊണ്ടാണ്‌. - ഡോ.സുകുമാർ അഴീക്കോട്‌ വയലാർ രാമവർമ്മ ശാസ്‌ത്രബോധത്തെയും കാല്‌പനികതയെയും ഇണക്കിയതിലാണ്‌ എന്റെ കൗതുകം. അത്‌ വൈലോപ്പിളളിയും ചെയ്‌തിട്ടുണ്ട്‌. എൻ.വി.യാണ്‌ അതാദ്യം കൊണ്ടുവന്നത്‌. വികാരങ്ങളുടെ മുകളിൽ വിചാരങ്ങളുടെ അടിത്തറ കടന്നുവരുന്നത്‌ അങ്ങനെയാണ്...

അസ്വസ്ഥത

മുഖത്തോടുമുഖം നോക്കിനോക്കിയിപ്പോൾ ഏറെ മടുത്തിട്ടുണ്ടായിരിക്കും പക്ഷേ എങ്ങനെ മുഖം തിരിക്കണമെന്നറിയാതെ ആകാശവും കടലും പരസ്‌പരം നോക്കി അങ്ങനെ കിടക്കുക തന്നെ ചെയ്‌തു. Generated from archived content: dec_poem2.html Author: a_jayakrishnan

പ്രളയം

നമുക്കു വേണ്ടപ്പെട്ടതെല്ലാം കയറ്റി ഒരു പെട്ടകമതാ ആഴക്കടലിലേക്ക്‌ ഒരു ചിരിപ്പൊട്ടുപോലെ അകന്നകന്നു പോകുന്നു. രക്തം വാർന്നതുപോലെ നോക്കി നില്‌ക്കുന്നീ കടൽക്കര. Generated from archived content: poem7_june.html Author: a_jayakrishnan

ആടിനെ, നേരിനെച

ആടിനെ ആടേയെന്നു വിളിക്കാൻ തുടങ്ങുക; നേരിനെ നേരേ നിന്നു നേർക്കുവാൻ പഠിക്കുക. Generated from archived content: poem1_feb.html Author: a_jayakrishnan

തീർച്ചയായും വായിക്കുക