എ.ഹരിശങ്കര്‍ കര്‍ത്ത
അഗ്നിശകലം
അച്‌ഛന്റെ കൈയിലിരുന്ന് നാണയത്തുട്ടുകൾ പാട്ടുപാടിയപ്പോൾ കുഞ്ഞ് മിഠായിയുടെ മധുരം സ്വപ്‌നം കണ്ടു. പാടുന്ന നാണയങ്ങൾ വാങ്ങി കടക്കാരൻ മെലിഞ്ഞുവെളുത്തു സുന്ദരിയായ ഒരു സിഗററ്റുനൽകി. കുട്ടി നിരാശപ്പെട്ടു. കടക്കാരൻ നാണയങ്ങൾ പെട്ടിയിലിട്ടു. അപ്പോളവ കരഞ്ഞു. അച്‌ഛൻ പുകയൂതി. വിഷപ്പുകയിൽ കുഞ്ഞിന് ശ്വാസം മുട്ടി. കുഞ്ഞ് കരഞ്ഞില്ല. വിമ്മിട്ടപ്പെട്ടു. അച്‌ഛന്റെ പോക്കറ്റിൽ ഇനിയും നാണയത്തുട്ടുകളുണ്ടെന്ന് ആ കുരുന്നിന് ഉറപ്പായിരുന്നു. എന്തുകൊണ്ടോ മിഠായി വാങ്ങിത്തരുവാൻ കുഞ്ഞ് പറഞ്ഞില്ല. അച്‌ഛനും കുഞ്ഞും വീട്...