എ.ഗംഗാധരന്‍, മാഹി
ഞെട്ടിൽ കിടന്നെങ്കിൽ
മഞ്ഞിൽവിരിഞ്ഞും മ- ഴയത്തുലഞ്ഞും ഒറ്റയ്‌ക്കൊരു ഞെട്ടി- ലുയർന്നു നിൽക്കും കുരുന്നുപൂവിന്റെ മനസിനുള്ളിൽ നുരഞ്ഞുപൊങ്ങും വൃഥയാരറിഞ്ഞു? കടന്നുപോകുന്ന- വർ കണ്ണുകളിൽ തുടുത്ത പൂവൊന്നു ടക്കിയെന്നാൽ പറിച്ചെടുക്കില്ലേ കഴുത്തറുത്ത് വലിച്ചെറിയാന- ത് പാതവക്കിൽ! മണ്ണിൽ കഴിയാൻ ന- രജാതിപോലെ ഇല്ലെന്നോ പൂവിന്ന- വകാശമൊട്ടും? കണ്ണിൽ മുഴുവൻ ന- റു കാഴ്‌ച നൽകാൻ ഞെട്ടിൽ കിടന്നെങ്കിൽ- വിരിഞ്ഞ പൂവ്. Generated from archived content: poem9_apr27_07.html Author: a_gangadharan_mahi
പകുത്തെടുക്കാൻ വ്യഥകൾ
പറയുവാൻ വന്ന പരമരഹസ്യം പറയാതെ നിർത്തി പൊടുന്നനെയന്ന്. പറയാതെ തന്നെ അറിഞ്ഞതല്ലെ ഞാൻ നിറകുടം പോലെ നിറഞ്ഞനിൻ സ്‌നേഹം കറപുരളാത്ത കരളലിയുന്ന മറകൾ തീർക്കാത്ത മലർവനികയിൽ നിറവിളക്കായ് നീയൊളി പകരുന്നു നറുനിലാവിന്റെ അകത്തളങ്ങളിൽ. പണിപ്പുരയിൽ ഞാൻ പണിപ്പെടുമ്പോഴും കണക്കുകൾകൂട്ടി കുഴയുന്നേരത്തും അകലെനിന്നുനിൻ കരിനീലകൺകൾ പകുത്തെടുക്കുന്നു വ്യഥകൾ മാത്രമായ്! Generated from archived content: poem4_feb12.html Author: a_gangadharan_mahi
മനസ്സ് നിറയെ മധുരവുമായ്….
മനസ്സിൻ തീരത്തെ മനോജ്‌ഞ്ഞവാടിയിൽ മലർകൊടിയായി പടരുന്ന സഖീ വസന്തമെത്തുവാൻ തപസ്സിരുന്നുവോ കുസുമമായ് മാറാൻ നിറങ്ങളിൽ മുങ്ങി. മരുപ്രദേശത്തെ കൊടും വെയിലത്ത്, ശിശിര കാലത്തെ തണുത്ത രാത്രിയിൽ വരണ്ട പാടത്തെ വിരസ യാത്രയിൽ, കൊതിച്ചിരുന്നു ഞാൻ നിന്നുടെ സാമീപ്യം നഖചിത്രക്കുറി വരച്ചു വെക്കാം ഞാൻ സ്‌മരിക്കുവാനെന്നും വിരഹവേളയിൽ മധുരിക്കുന്നോർമ്മ മധുരിക്കുമേറെ മനസ്സ് നിറയെ മുഴുവൻ കാലവും! Generated from archived content: poem4_apr1.html Author: a_gangadharan_mahi
അമ്മയും കുഞ്ഞും
ചക്കരയുമ്മതാ പൊന്നിൻ കുടമേ പിച്ചവെച്ചെന്റെ- യടുത്തുവന്ന അമ്പിളിമാമനെ കാട്ടിത്തരാം. പുഞ്ചിരി തൂകുക പൂവ്‌പോലെ. പൂങ്കാവിൽ പൂക്കളോ- ടൊത്തു കൂടാം. പൂമ്പാറ്റകുഞ്ഞിനെ തൊട്ടറിയാം. താരാട്ടു പാട്ടുകൾ പാടിത്തരാം. തങ്കക്കിനാവുകൾ കണ്ടുറങ്ങാൻ. പൂമരക്കൊമ്പത്തെ പുളളിക്കുയിൽ പാടുന്ന പാട്ടുകൾ കേട്ടുണരാം. അമ്മിഞ്ഞപ്പാലു- ണ്ടമൃത് പോലെ കുഞ്ഞേ ഞാൻ നിന്നിലലിഞ്ഞു ചേരാൻ! Generated from archived content: poem2_may7.html Author: a_gangadharan_mahi