Home Authors Posts by എ.ഗംഗാധരന്‍

എ.ഗംഗാധരന്‍

0 POSTS 0 COMMENTS

ഒന്നാം പൂവാം തുമ്പപ്പൂവില്ലാതെ…

തുമ്പ വിരിഞ്ഞതൊ, താരനിരകളോ ശങ്കിച്ചു പോയി ഞാൻ യാത്രാമദ്ധ്യേ, കേട്ടു ഞാൻ പൂവിളി കാണാമറയത്ത്‌ നിന്നെന്റെ കർണ്ണങ്ങൾ- ക്കിമ്പമായി മറ്റാരുമല്ലെന്നു- റപ്പായതിവേഗം പണ്ടത്തെയെന്നിലെ ഞാനാണത്‌! തുമ്പപ്പൂ തൊട്ടുത- ലോടുവാനായി ഞാൻ മുന്നോട്ടു മെല്ലെ നടന്നനേരം. എന്റെ പിറകിലായ്‌ നിറുത്തിയൊരു കാർ വാതിൽ തുറന്നവൻ ചൊന്നെന്നോട്‌. “തുമ്പ പറിക്കുവാൻ കുഞ്ഞൊന്നുമല്ലച്ഛൻ ചന്തയിൽ പൂക്കളു- ണ്ടിഷ്ടംപോൽ വാങ്ങുവാൻ പണ്ടത്തെക്കാലത്തെ ഓണമല്ലോർക്കുക ആരാനും കണ്ടെങ്കി- ലെന്തു തോന്നും? Generated fro...

ഉയരത്തിൽ എത്തുമ്പോൾ

പടികയുക പടിപടിയായി ഉയരത്തിൽ നിന്നും ഉയരത്തിലെത്താൻ കയറിയപടി മറന്നുപോകല്ലെ ഇറങ്ങുവാൻ വേണം പടികളത്രയും അടിയിലെ പടി- ക്കടുത്തായുണ്ടാവാം പടികയറുവാൻ കഴിയാത്തകൂട്ടർ ഒരു കരം നീട്ടി കയറ്റുക കൂടെ, ഉയരത്തിലെത്താൻ കൊതിയവർക്കില്ലെ? ഉയരത്തിലുള്ള സുഖകരദൃശ്യം പകർന്നു നൽകുക പരിചിതർക്കെല്ലാം കുനിയണം തല ഉയരത്തിൽ നിന്നും വിനയമില്ലെങ്കിൽ വിനയായിവരും ഗജരാജൻപോലും അടിതെറ്റി വീഴും തലക്കനം വന്നാൽ അഹംഭാവി വീഴും തലയുടെ കനം കുറയുവാൻ വേണം മലനിരപോലെ മനോജ്ഞമാം മനം! Generated from archived con...

ഇടവപ്പാതിയിൽ മഴപെയ്യുമ്പോൾ

നടയടയ്‌ക്കാതെ പടിയിറങ്ങുന്നു ഇടവപ്പാതിയിൽ നനഞ്ഞയാമിനി. ഇടയ്‌ക്കിടെ നാട്ടിലിടിയെടുക്കുന്നു കടലിടുക്കിലും മലമടക്കിലും പൊടിപടലങ്ങളടിഞ്ഞമർന്നുപോയ്‌ നടപ്പാതകളിലടിമുടി ചളി. ഇടവഴിതേടി മഴവെളളമെത്തി ഇടനാടുകളിലിടവിളക്കാരും. കുടപിടിച്ചെത്തി കുടമുല്ലപ്പൂക്കൾ മടുമലർക്കാട്ടിൽ മയിലാട്ടം കാണാൻ കടത്തനാട്ടിലെ കൃഷിയിടങ്ങളിൽ വടക്കൻ പാട്ടുകളുറക്കെപ്പാടുന്നു. മുടിയഴിച്ചിട്ടു മുഴുവൻ തോടുകൾ ഇടവപ്പാതിയിലൊഴുകിനീരാടാൻ. ഇടമുറിയാതെയുതിർക്കുന്നു മഴ കുടിവെളളമാകാൻ വരും നാളുകളിൽ. കുടുകുടെയോടിയൊഴുകുന്നു വെളളം കൊടുക്കുവാൻ വറ്റി...

കാക്കകൾ

പറന്നുവന്നെൻ പുരയുടെ മേലെ കറുകറുത്തൊരു കയുന്ന കാക്ക വിരുന്നുവരുന്നു കുടുംബത്തിലാരോ അരികഴുകവേ പറഞ്ഞമ്മ സ്വയം മരിച്ചുപോയവർ ജനിക്കും കാക്കയായ്‌ തിരിച്ചറിയും പോലവർക്ക്‌ ബന്ധങ്ങൾ! മരിച്ചുപോയെന്റെ കണവനീ കാക്ക ചെരിഞ്ഞുനോക്കുന്നു പറഞ്ഞു മുത്തശ്ശി ഒരുകൂട്ടം കാക്ക പറന്നുവന്നപ്പോൾ മരിച്ചുപോയവരയൽപ്രദേശക്കാർ ചെരിഞ്ഞുനോക്കുന്നു കറുത്ത കാക്കക- ളരിയുണങ്ങുന്ന പരന്നപാത്രത്തിൽ അരികൊറിച്ചോളൂമതിവരുവോളം പരിചയക്കാരെ വിളിക്കല്ലേയിനി! Generated from archived content: poem3_june_05.html...

പകുത്തെടുക്കാൻ

പറയുവാൻ വന്ന പരമരഹസ്യം പറയാതെ നിർത്തി പൊടുന്നനെയന്ന്‌ പറയാതെതന്നെ അറിഞ്ഞതല്ലെ ഞാൻ നിറകുടംപോലെ നിറഞ്ഞതിൻ സ്‌നേഹം കറപുരളാത്ത കരളലിയുന്ന മറകൾ തീർക്കാത്ത മലർവനികയിൽ നിറവിളക്കായ്‌ നീയൊളി പകരുന്നു നറുനിലാവിന്റെ അകത്തളങ്ങളിൽ പണിപ്പുരയിൽ ഞാൻ പണിപ്പെടുമ്പോഴും കണക്കുകൾകൂട്ടി കുഴയുന്നേരത്തും അകലെനിന്നുനിൻ കരിനീലകൺകൾ പകുത്തെടുക്കുന്നു വ്യഥകൾ മാത്രമായ്‌! Generated from archived content: poem22_sep.html Author: a_gangadharan

തീർച്ചയായും വായിക്കുക