Home Authors Posts by എ.ഗംഗാധരന്‍

എ.ഗംഗാധരന്‍

0 POSTS 0 COMMENTS

മുഖവില

വിദേശത്ത്‌ ഡിപ്ലോമേറ്റിന്റെ പി.എയുടെ ഹൗസ്‌ വൈഫായ മേഡം ഡയാന വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയതിന്നുശേഷം രാവിലെ സമീപത്തെ പട്ടണത്തിലെ ബ്യൂട്ടി പാർലറിൽ ഫെയ്‌സ്‌ വാഷിനായി വേലക്കാരിയെയും കൂട്ടി ബസിൽ യാത്ര ചെയ്യുമ്പോൾ നാട്ടിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കുകയായിരുന്നു. ഡ്രൈവറുടെ സമീപത്ത്‌ ലേഡീസ്‌ എന്ന്‌ എഴുതിയതിനു കീഴെയുളള സൈഡ്‌ സീറ്റിലിരുന്നു മേഡം ബസ്‌ യാത്രക്കാരെ ഒന്നു കണ്ണോടിച്ചു നോക്കി. ഇപ്പോഴും നാട്ടുകാർ കറുത്തവരായി തന്നെ, യാതൊരു നിറമാറ്റവുമില്ല. ബസിൽ ഏതെല്ലാം തരത്തിൽപ്പെട്ടവർ എവിടെയൊക്കെ ഇരിക്കണം എന്നെഴ...

കാലം

പലിശക്കാരൻ ചാമികുട്ടി നെയ്‌ദോശയും കാച്ചിയപാലും കൊണ്ട്‌ ഫാസ്‌റ്റ്‌ ബ്രെയ്‌ക്ക്‌ ചെയ്‌തു നിന്നശേഷം ഫിൽട്ടർ സിഗരറ്റ്‌ വലിച്ചൂതി രസിക്കുമ്പോഴാണ്‌ ഭാര്യ സരസമ്മ, വക്കീലിന്റെ ഫോൺ വന്ന വിവരം അറിയിച്ചത്‌. ഇന്നു പത്തുമണിക്ക്‌ ചാമികുട്ടി കോടതിയിൽ ഹാജരായി തെളിവ്‌ നൽകണമെന്ന്‌. ഉപേക്ഷ കാണിക്കരുതെന്നു പ്രത്യേകം പറഞ്ഞു. ചാമികുട്ടി കലണ്ടറിൽ സൂക്ഷിച്ചുനോക്കി. ഇന്നു ആഴ്‌ച ശനി, രാഹുകാലം ഒമ്പതു മണി മുതൽ പത്തരവരെ. കേസ്‌ വിചാരണ ചെയ്യാൻ എടുത്ത കഴിഞ്ഞ നാലു തവണയും ചാമികുട്ടി ഹാജരായിരുന്നില്ല. എല്ലാം മോശം ദിവസങ്ങളായിരുന്ന...

ബിസിനസ്സ്‌ പോളിസി

പട്ടണത്തിലെ പ്രധാന ഇംപോർട്ടിംഗ്‌ ആന്റ്‌ എക്‌സ്‌പോർട്ടിംഗ്‌ കമ്പനിയുടെ ചീഫ്‌ ബിസിനസ്സ്‌ എക്‌സിക്യൂട്ടീവിന്റെ പി.എ. ഒരു ദുർബല നിമിഷത്തിൽ ആ രഹസ്യം സഹപ്രവർത്തകയായ സൂസിയോടു പറഞ്ഞു. ‘ചീഫിന്‌ എന്റെ നീണ്ട തലമുടി വളരെ ഇഷ്‌ടമാണ്‌.’ ഇടയ്‌ക്കു കയറി സൂസി കൂട്ടിച്ചേർത്തു. ‘തലമുടിയുടെ സുഗന്ധം ഏറെ ഇഷ്‌ടമാണെന്നും ചീഫ്‌ പറഞ്ഞു അല്ലേ?“ പി.എ.യുടെ നാസാരന്ദ്രങ്ങൾ വികസിച്ചുവരുന്നത്‌ സൂസി ശ്രദ്ധിച്ചു. ’പി.എ.യ്‌ക്കു വേണമെങ്കിൽ ഫ്ലവർ വേസിൽ നിന്നും ഒരു റോസാപ്പൂവെടുത്തു തലയിൽ ചൂടാമെന്നും ചീഫ്‌ പറഞ്ഞു അല്ലേ?” സൂസി...

മുഖം നോക്കാതെ പറയുന്ന ആൾ

നാല്‌പത്തി അഞ്ചു വയസ്സുളള സിവിൽ സപ്ലൈസ്‌ ഉദ്യോഗസ്ഥനായ കനകപ്രിയന്റെ കല്യാണം നടന്ന ദിവസം. കല്യാണം കഴിക്കാൻ വൈകിയതിന്‌ പ്രധാനകാരണം പതിനഞ്ചു വർഷത്തെ സർവീസിൽ പകുതിയിലധികവും നല്ല നടപ്പിന്നായി സസ്‌പെൻഷനിലായിരുന്നു എന്നതാണ്‌. സസ്‌പെൻഷനായാലെന്താ, സുഭിക്ഷമായി തലമുറകൾക്ക്‌ ജീവിക്കാനുളള സ്വത്തും പണവും ഇതിനകം സമ്പാദിച്ചു കഴിഞ്ഞിരുന്നു. കല്യാണാലോചനകൾ പലതും കനകപ്രിയനെ തേടിയെത്തിയിരുന്നു. എല്ലാം തന്നെ മുഖം നോക്കാതെ തിരസ്‌കരിക്കുകയായിരുന്നു. കനകപ്രിയന്റെ മുഖം നോക്കാതെയുളള സ്വഭാവമാണ്‌ സഹപ്രവർത്തകയായ സുമതിയെ ആകർഷ...

സൂസമ്മയുടെ സ്‌റ്റണ്ട്‌

എയർഹോസ്‌റ്റസായ സൂസമ്മയുടെ ഹസ്‌, ട്രെയിൻ ടിക്കറ്റ്‌ എക്‌സാമിനർ ഡേവിഡാണ്‌. ഡ്വിഡിന്റെയും സൂസമ്മയുടേയും ഓമനകളായ ബോബിയും ബേബിയും, പഠിക്കുന്നത്‌ അകലെയുള്ള ഹിൽസ്‌റ്റേഷനിലെ ബോർഡിംഗ്‌ സ്‌കൂളിൽ ചേർന്നിട്ടാണ്‌. കുട്ടികളെ വളർത്താൻ നേരമില്ലാത്ത പ്രതിസന്ധികൊണ്ടാണ്‌ ഈ ബോർഡിംഗ്‌ വിദ്യാഭ്യാസം. മമ്മിയെയും ഡാഡിയേയും മീറ്റ്‌ ചെയ്യുന്നത്‌ വർഷത്തിൽ ഏതാനും നാളുകൾ മാത്രം. എന്നാൽ ദിവസവും ഒരു പ്രാവശ്യമെങ്കിലും നെറ്റിൽക്കൂടി ചാറ്റു ചെയ്‌തു വിവരം അറിഞ്ഞു സംത്യപ്തരാകാറാണ്‌ പതിവു​‍്‌. ഇതുപോലെ ഡേവീഡും സൂസമ്മയും മീറ്റുചെയ്യ...

താലിച്ചരടിൽ…

മലർക്കുല പോലെ തലകുനിക്കുക അണിഞ്ഞു കാണുവാൻ വരണമാലിക അഴകിന്നിഴകൾ പിരിച്ച ചരടിൽ ഒരു ചെറു താലി ഇളകിയാടുന്നു ഇളകിയാടുന്ന ചെറിയ താലിയിൽ ഇളകാതെയില്ലെ സുവർണ്ണ മുദ്രകൾ, സുവർണ്ണ മുദ്രകൾ. പതിഞ്ഞ മാറിലെ ഇടം വശത്തൊരു ഇടം കൊടുക്കുക വിളക്കുപോലെ നീ തെളിഞ്ഞിരിക്കുക വെളിച്ചമായി ഞാൻ വഴി തെളിയിക്കാൻ പിണങ്ങരുതെ നീ. പിരിഞ്ഞിരിക്കുവാൻ പിണങ്ങുക വേണം ഇണങ്ങുവാനായി മിനുക്കി വെക്കുക വരണ മാലിക ഇഴകൾക്കുളളിലെ അഴക്‌ കാണുവാൻ. Generated from archived content: poem9_dece27_05.html Author: a_g...

വരകളിലൂടെ…

കാത്തിരുന്നേറെ ഞാ- നീവഴിയോരത്ത്‌ കാതരെ, നിന്നുടെ കാലൊച്ച കേൾക്കുവാൻ പകലും രാത്രിയും വൈകി പതിവിലും മയങ്ങിയെന്നിലെ രാപ്പാടി പക്ഷിയും കടന്നുപോയി നീ നിനച്ചിരിക്കാതെ കാൽവിരൽ തുമ്പിനാൽ വരച്ചൊരു കുറി. തിരിച്ചറിഞ്ഞു ഞാൻ പൊടുന്നനെ നിന്റെ പരിചിത രൂപം മണൽ പരപ്പിന്മേൽ വരയിലുണ്ടൊരു വരമൊഴിയേറെ തിരിച്ചറിയുവാൻ നഖചിത്രങ്ങളും, ഇനിയൊരുവര വരഞ്ഞുവെയ്‌ക്കാം ഞാൻ തിരികെ നീ വന്ന- ലറിഞ്ഞിരിക്കുവാൻ Generated from archived content: poem8_may26_07.html Author: a_gangadharan

ഇനിയുളള നാളിൽ

നിന്നിലില്ലെയൊരു ചെമ്പനീർ പൂവ്‌ തന്നുപോകുവാനീ വിടപറയലിൽ ഇടറരുതേ നിൻ ചടുലവാക്കുകൾ പടക്കുതിരയായ്‌ പുറപ്പെടുന്നേരം. പഠിച്ചപാഠങ്ങൾ വെറും തുടക്കങ്ങൾ പഠിക്കുവാനില്ലെ കഠിനപാഠങ്ങൾ? കഴിഞ്ഞ നാളുകൾ സ്‌മരിക്കുക വേണം വഴികളിൽ നീളെ വരുന്നാളുകളിൽ. പടയോട്ടങ്ങളിൽ നേടുക നേട്ടങ്ങൾ നേടിക്കൊടുക്കുവാ- നില്ലാത്തവർക്കെല്ലാം കരുതിവെക്കുക കരുത്ത്‌ നൽകുന്ന ചിരകാലബന്ധ- മിനിയുളള നാളിൽ! Generated from archived content: poem7_mar25_06.html Author: a_gangadharan

ഷെൽട്ടർ

എന്നാണ്‌ ഈ ഇടവഴി റോഡാവുക? എങ്കിൽ നടന്നുപോകാതെ ഓട്ടോപിടിച്ചോ ബസിലോ ജോലിക്ക്‌ പോകാമായിരുന്നു. ജോലിക്കുപോകാതെ ഇടവഴികളിലെ വളവുകളിൽ നിന്നു സിഗററ്റ്‌ പുകയൂതിയുളള പൂവാലശല്യത്തിൽനിന്നും രക്ഷപ്പെടാമായിരുന്നു. ‘കുടവേണോ? മഴ വരുന്നുണ്ട്‌.’ സ്ഥിരം കേഡിയുടെ കമന്റ്‌. മറുപടി പറഞ്ഞാൽ അതിനു മറുപടി വേറെ ഉണ്ടാകും. അതിലും ഭേദം മിണ്ടാതെ പോകുകതന്നെ. തലതാഴ്‌ത്തി സരിത നടന്നു. തണുത്ത കാറ്റിന്റെ വിരലുകൾ സരിതയുടെ മുടിയിഴകളെ ഇളക്കിക്കൊണ്ടിരുന്നു. സരിത ആകാശത്തേക്ക്‌ നോക്കി. മഴക്കാർ ഉരുണ്ടുകൂടുന്നു. വേഗം റോഡിലെത്തിയെങ്കിൽ മാത...

വേളാങ്കണ്ണി ദേവാലയ മുന്നിൽ

വംഗക്കടലിൻ കരയിൽ-മാനം മുട്ടിക്കിടക്കുന്നതെന്തെ? പക്ഷിപറക്കുന്നതാണോ-അതൊ നക്ഷത്രം താഴെ വരുന്നൊ? പക്ഷി പറക്കുന്നതല്ല-കുഞ്ഞേ നക്ഷത്രക്കാഴ്‌ചയുമല്ല, ശ്രീ യേശുനാഥന്റെ അന്ത്യം-ഒരു കുരിശിൽ തറച്ചിട്ടല്ലേ? ആ ദുഃഖസ്മരണതൻ-ചിഹ്‌ന മായുള്ള കുരിശാണ്‌ കുഞ്ഞേ, ഏതാണാമോഹനഹർമ്യം-അമ്മേ പൊന്നിൻ കുരിശിന്നടിയിൽ? കുഞ്ഞേ അറിയുകയില്ലേ-ദിവ്യ മാതാവിന്നൽഭുത സിദ്ധി? ചൊല്ലിത്തരികയെന്നമ്മേ-ദിവ്യ മാതാവിൻ തിരുനാമം വേഗം. അമ്മ മഹാദേവാലയത്തിൽ -അല്ലേ വെളാങ്കണ്ണിയിലെ അമ്മ! ഭക്തർക്കനുഗ്രഹം നൽകും-പുണ്യ വതിയാണ്‌ മാതാവ്‌ കുഞ്ഞേ! സർവ്വമതസ്ഥ...

തീർച്ചയായും വായിക്കുക