Home Authors Posts by എ.എസ്‌. സുധീര്‍

എ.എസ്‌. സുധീര്‍

0 POSTS 0 COMMENTS

പേടിക്കാതെ പേടിപ്പിക്കാതെ ആരോഗ്യത്തിലേക്ക്

പുരോഹിതന്‍ വന്ന് അന്ത്യകൂദാശ കൊടുക്കുമ്പോള്‍ ബോധം കെട്ടിട്ടില്ലാത്ത രോഗിക്ക് മനസിലാകും അന്ത്യം അടുത്തെന്ന് . ആ തോന്നല്‍ അയാളെ മരണത്തിലെത്തിച്ചേക്കാം. രോഗി ആവശ്യപ്പെടുന്നെങ്കില്‍ ‍ മാത്രമേ ഇത്തരം അന്ത്യകൂദാശ നല്‍കാവൂ. വൈദ്യശാസ്ത്രവും ഇതുപോലെ രോഗികളെ പേടിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മിക്ക പോസ്റ്ററുകളും ആളുകളെ പേടിപ്പിക്കുന്നവയാണ്. ഇവ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ടെലിവിഷനിലും പത്രങ്ങളിലും വരുന്ന ആരോഗ്യ ലേഖനങ്ങളിലെല്ലാം ഇത്തരം പേടിപ്പിക്കല്‍ അനവധിയാണ്. ഡോക്ടര്‍മാരുടെ റേഡിയോ പ്രഭാഷണ...

വി.കെ.എൻ ക്ഷമിക്കട്ടെ

കല എന്ന്‌ പറഞ്ഞാൽ സിനിമ മാത്രമാണെന്നും വായനശീലമെന്ന്‌ പറയുന്നത്‌ നാന, വെളളിനക്ഷത്രം, സിനിമാമാസിക, ജ്യോതിഷരത്‌നം, മുഹൂർത്തം തുടങ്ങിയവ വായിക്കുന്നതാണെന്നും അടിയുറച്ചു വിശ്വസിക്കുന്ന ഒരു പഴയ ചരിത്രബിരുദധാരിണി എന്റെ പരിചയക്കാരിയായി ഉണ്ട്‌. അവർ സിനിമയുമായി ബന്ധപ്പെട്ട ഒരു കലാകാരന്റെ ഭാര്യയാണ്‌. അതുകൊണ്ട്‌ തന്റെ സിരകളിലൂടെ ഓടുന്നത്‌ കലയുടെ ചുടുചോരയാണെന്ന്‌ അവർ കണ്ണുമടച്ച്‌ വിശ്വസിക്കുന്നു. മറ്റ്‌ കലകളെ അവർ കലയായി അംഗീകരിക്കുന്നില്ല. ആകാശത്തിന്‌ കീഴിൽ ഭൂമിക്കു മുകളിലുളള എന്തിനെക്കുറിച്ചും ആധികാരികമായി ...

ഉദയം തേടി

അരിവാളുകൾ കതിരുകളെ അന്വേഷിച്ചുകൊണ്ടിരുന്നു ചുറ്റികകൾ പഴയ ഇരുമ്പാണികളെയും. അടിയാളന്റെ വഴിയമ്പലങ്ങളിലെ ഇരുട്ട്‌ നീക്കം ചെയ്യാൻ നക്ഷത്രത്തിനായില്ല മർദ്ദിതന്റെ പേരക്കുട്ടികളുടെ അധികാര വടംവലിയിൽ അതു വിലപിച്ചുകൊണ്ടേയിരുന്നു! Generated from archived content: poem9_novem5_07.html Author: a.s_sudeer

ബലിനിലം

പരലുകൾ പാഞ്ഞ കുളങ്ങളിൽ നിന്ന്‌ കോരിയെടുത്തത്‌ ഒരു കുമ്പിൾ നിറയെ ചോര. ഉഴുതുമറിച്ച വയലുകൾ നിറയെ അസ്ഥികളും തലയോടുകളും ട്രാക്ടറിന്റെ ഇരമ്പലിൽ മണ്ണിന്റെ വിതുമ്പൽ ആരും കേട്ടില്ല മണ്ണെരിഞ്ഞല്ലോയെന്ന കിളവന്റെ കരച്ചിൽ ഞാനും കേട്ടില്ല. Generated from archived content: poem6_mar31_07.html Author: a.s_sudeer

തീർച്ചയായും വായിക്കുക