എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ജിമിലി മുഖർജി വാഹനാപകടത്തിൽ അന്തരിച്ചു. ജോലിയിൽ നിന്നുള്ള അവധിയിൽ കൊൽക്കട്ടയിൽ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയായിരുന്നു.
മധ്യമപ്രവർത്തന രംഗത്ത് 24 വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള ജിമിലി കൊൽക്കത്ത കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. സംസ്കാരം ,പ്രാദേശിക പാരമ്പര്യം, വിദ്യാഭ്യാസം എന്നിവയായിരുന്നു ബീറ്റുകൾ. സാഹിത്യത്തിലും കൊൽക്കത്തയിൽ അറിയപ്പെടുന്ന പേരായിരുന്നു അവർ. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ജിമിലിക്ക് ആദരാഞ്ജലി അർപ്പിച്ചു.