ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകുകയായിരുന്നു അനില്‍ കുമാര്‍.
അയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ഗ്രാമപ്രദേശത്തുവെച്ച് കാറിനു വട്ടം ചാടിയ പശുവിന്റെ മേല്‍ ഇടിച്ചു അപകടം പറ്റി. കാറ് കേടായി റോഡില്‍ കിടന്നു. ഇനി എന്തു ചെയ്യും.? അയാള്‍ ആലോചിച്ചു. കാറ് ഇടിച്ച ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. അപ്പോള്‍ അതുവഴി വേറൊരു കാറ് വന്നു. കാറുടമ കാറു നിറുത്തി പ്രശ്നത്തില്‍ ഇടപ്പെട്ടു. പശുവിന്റെ ഉടമസ്ഥന് നഷ്ടപരിഹാരം കൊടുത്തു. പ്രശ്നം പരിഹരിച്ചു.
അനില്‍കുമാറിനെ കല്യാണവീട്ടില്‍ കൊണ്ടുപോയി ആക്കി…
“എന്താണ് വാടക വേണ്ടത്.?” അനില്‍കുമാറി ചോദിച്ചു:
അയാള്‍ പറഞ്ഞു: “എന്റെ അമ്മ പഠിപ്പിച്ചിട്ടുണ്ട ഔദാര്യങ്ങള്‍ക്ക് പ്രതിഫലം വാങ്ങരുതെന്ന്. എനിക്ക് പ്രതിഫലം വേണ്ടാ” എന്നു പറഞ്ഞ് പോകാന്‍ തയ്യാറായി.
അനില്‍കുമാര്‍ പറഞ്ഞു: “നിങ്ങള്‍ ചെയ്തു തന്ന ഉപകാരത്തിനു നന്ദി! നിങ്ങളുടെ വിലാസം തരു. ഇനി എവിടെയെങ്കിലും വച്ച് കണ്ടുമുട്ടാം.”
കൃഷ്ണപ്രസാദ് എന്നാണ് എന്റെ പേര്. കല്യാണവീടിന്റെ അടുത്താണ് എന്റെ വീട്. ഞാന്‍ ടാക്സി ഡ്രൈവറാണ്. രാത്രി ഓട്ടത്തിന് പോയിട്ട് തിരിച്ചു വീട്ടിലേക്ക് പോകുകയാണ്. വീട്ടില്‍ ചെന്ന് കുളിച്ച് തയ്യറെടുത്തു വേണം കല്യാണത്തിന് വരാന്‍ എന്നു പറഞ്ഞു പിരിഞ്ഞു.
കുറെ നാള് കഴിഞ്ഞപ്പോള്‍ ഒരു കമ്പനിയില്‍ ഡ്രൈവറെ ജോലിക്ക് എടുക്കുന്ന വിവരം അറിഞ്ഞു. കൃഷ്ണപ്രസാദ് അപേക്ഷ അയച്ചു. ഇന്റര്‍വ്യൂവിന് വിളിച്ചു. സര്‍ട്ടിഫിക്കറ്റുമായി ചെന്നു. ഇന്റര്വ്യൂനടത്തിയത് കമ്പനി മാനേജയായിരുന്നു. മാനേജരെ കണ്ടപ്പോള്‍ കണ്ടുപരിജയമുള്ളപോലെ തോന്നി. പക്ഷെ ആരാണെന്നു പറയാന്‍ കഴിഞ്ഞില്ല.
പിറ്റേദിവസം ജോലിയില്‍ പ്രവേശിച്ചുകൊള്ളാന്‍ പറഞ്ഞ് കൃഷ്ണപ്രാസാദിന് മെമ്മോ അടിച്ചു കൊടുത്തു. ജോലിക്കു വേണ്ടി അനവധിപേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. തനിക്കു ജോലി കിട്ടിയതില്‍ കൃഷ്ണപ്രാസാദിന് സന്തോഷം തോന്നി.
കമ്പനി മാനേജര്‍ ആരാണെന്ന് കൃഷ്ണപ്രസാദിന് മനസിലായില്ല. വീണ്ടും മാനേജരെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:”നിങ്ങള്‍ക്ക് എന്റെ സ്ഥാപനത്തില്‍ ജോലിതരണമെന്ന് ഞാന്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നെ ഓര്‍ക്കുന്നുണ്ടോ? പശുവിന്റെ മേല്‍ വണ്ടി ഇടിച്ച കാര്യം ഓര്‍മ്മയില്ലേ?”
അപ്പോള്‍ കൃഷ്ണപ്രസാദിന് പെട്ടെന്ന് പഴയ കഥ ഓര്‍മ്മ വന്നു.
നല്ല പ്രവര്‍ത്തികളാണ് ഏറ്റവും വലിയ പുണ്യം. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന നല്ല മനുഷ്യര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ കണ്ടറിന് അത്യുന്നതങ്ങളില്‍ നിന്ന് സല്‍ഫലം ലഭിക്കും.