കേന്ദ്രസാഹിത്യ അക്കാഡമി ആറ്റൂർ സ്‌മൃതി ഒരുക്കി. കേന്ദ്ര സാഹിത്യ അക്കാഡമി ദക്ഷിണമേഖല ചെയർമാൻ പ്രഭാവർമ്മ ഉദ്‌ഘാടനം ചെയ്തു.കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അജയപുരം ജ്യോതിഷ് കുമാർ, പ്രൊഫ. ദേശമംഗലം രാമകൃഷ്ണൻ, സരിതാ വർമ്മ, വിനോദ് വൈശാഖി മാഷ്, സുമേഷ് കൃഷ്ണൻ, ശാന്തൻ, എം. ബാബുക്കുട്ടി എന്നിവർ സംസാരിച്ചു. കവി അൻവർ അലി സംവിധാനം ചെയ്‌ത ആറ്റൂരിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.