തന്റെ ചിത്രങ്ങൾ പോലെ തന്നെ ലളിതസുന്ദരമായ രീതിയിൽ ജീവിതത്തെ നോക്കിക്കാണുന്ന കുറിപ്പുകൾ.നീണ്ട കാലത്തെ സിനിമ ജീവിതത്തിലെ അനുഭവങ്ങളും ,പാഠങ്ങളും സരസമായ രീതിയിൽ ഒരു സത്യൻ അന്തിക്കാട് ചിത്രം പോലെ ആസ്വാദിക്കാവുന്ന ഓർമ്മക്കുറിപ്പുകൾ.
മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അനുഭവക്കുറിപ്പുകള്‍. വി. കെ. എന്‍., പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, നെടുമുടി വേണു, സുകുമാരന്‍, ജയറാം, ഫഹദ് ഫാസില്‍, നയന്‍താര, ജേസി, പി. ചന്ദ്രകുമാര്‍, ജോണ്‍സണ്‍, ഇളയരാജ, മണിക് സര്‍ക്കാര്‍, മുല്ലനേഴി, മജീന്ദ്രന്‍, ജേക്കബ്, റഷീദ്… പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍. ആദ്യസിനിമയായ കുറുക്കന്റെ കല്യാണം മുതല്‍ സിനിമാജീവിതത്തിലുണ്ടായ കൗതുകങ്ങളും തമാശകളും പ്രതിസന്ധികളും വിഷമങ്ങളുമെല്ലാം സത്യന്‍ അന്തിക്കാടിന്റേതു മാത്രമായ ഭാഷയില്‍.