അതിശയരാഗം

03090_11090

മലയാളികള്‍ക്ക് യേശുദാസ് ഒരു ശീലമാണ്; കാലത്തെഴുന്നേറ്റ് പല്ലുതേച്ച് കുളിച്ചു വസ്ത്രം മാറുന്നതുപോലെ, ജീവിതത്തില്‍നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത ശീലം. പ്രതിഭാശാലികളായ കലാകാരന്മാരെ സൃഷ്ടിക്കുന്നത് കാലമാണ്. യേശുദാസ് ആകട്ടെ, ഏകാഗ്രമായ തന്റെ നാദോപാസനയാല്‍, കറകളഞ്ഞ അര്‍പ്പണബോധത്താല്‍ സ്വയം ഒരു കാലംതന്നെ സൃഷ്ടിച്ച് അതില്‍ വന്നു നിറയുകയായിരുന്നു. കൃത്യമായ നാള്‍വഴികള്‍ പിന്തുടരുന്ന ഒരു ജീവചരിത്രഗ്രന്ഥമല്ല ഇത്. യേശുദാസ് എന്ന പ്രതിഭാസത്തിന്റെ വളര്‍ച്ചയില്‍ താങ്ങും തണലുമായി നിന്ന ചില അപൂര്‍വവ്യക്തിത്വങ്ങളിലൂടെ അദ്ദേഹത്തിന്റെ ജീവിതവും സംഗീതവും അടയാളപ്പെടുത്താനുള്ള എളിയ ശ്രമം മാത്രം. പ്രശസ്തരെക്കാള്‍ അപ്രശസ്തരെയാവും ഈ താളുകളില്‍ ഏറെയും കണ്ടുമുട്ടുക. യേശുദാസ് എന്ന ഗായകന്റെ പിറവിക്കു നിമിത്തമായവരും അദ്ദേഹം പാടിയ ഗാനങ്ങളിലൂടെ മാത്രം ഓര്‍ക്കപ്പെടുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ചരിത്രം സൃഷ്ടിച്ചവര്‍ക്കൊപ്പം ചരിത്രത്തില്‍ ഇടംനേടാതെ പോയവരെയും വെളിച്ചത്തിലേക്ക് കൈപിടിച്ചു നിര്‍ത്താനുള്ള ഒരു ശ്രമം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here