ജനുവരി 17 ന് ഉരു ആർട്ട് ഗാലറിയിൽ വളരെ വ്യതസ്തമായ ഒരു ഫോട്ടോ എക്സിബിഷൻ നടക്കുന്നു.മൂന്നു ദേശങ്ങളിലെ മൂന്നു വ്യത്യസ്തമായ കാലാവസ്ഥകളിലെ ചിത്രങ്ങളാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. കൊച്ചി റഷ്യ,സുഡാൻ എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ ഭൂപരിസരങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ ചിത്രങ്ങൾ അവതരിപ്പിക്കുന്നത് ആന്ദ്രെ ലുറ്റ്‌സൺ ആണ്. ലിവിങ് ക്ലൈമറ്റ് എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ജനുവരി 17 മുതൽ ഫെബ്രുവരി 28 വരെയാണ് നടക്കുന്നത്
കാലാവസ്ഥ മനുഷ്യനേയും അവന്റെ ജീവിത രീതികളേയും എങ്ങനെ സ്വാധീനിക്കുന്നു എന്നു പരിശോധിക്കുകയാണ് ലിവിങ് ക്ലൈമറ്റിലൂടെ ആർട്ടിസ്റ്റ്. 2014 -2017കാലയളവിന് ഇടയ്ക്കു എടുക്കപ്പെട്ട ഈ ഫോട്ടോകൾ പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള അറുത്തുമാറ്റനാവാത്ത ബന്ധത്തെയാണ് ആഘോഷിക്കുന്നത്