ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കഴിഞ്ഞ 17 മുതല്‍ ജില്ലയില്‍ നടത്തിവരുന്ന ഡോക്യുമെന്ററി ഫെസ്റ്റ് ‘അതിജീവനം 2019’ സമാപിച്ചു. വജ്രകേരളം പദ്ധതിപ്രകാരം നിര്‍മിച്ച 14 പ്രൊഫൈല്‍ ഡോക്യുമെന്ററികളടക്കം 16 ഡോക്യുമെന്ററികളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എറണാകുളം പബ്ലിക് ലൈബ്രറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കൊച്ചിന്‍ ഫിലിം സൊസൈറ്റി, മെട്രോ ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
എറണാകുളം പബ്ലിക് ലൈബ്രറിയും ദര്‍ബാര്‍ ഹാള്‍ മൈതാനവുമായിരുന്നു പ്രധാന പ്രദര്‍ശന വേദികള്‍. കൂടാതെ ബ്ലോക്ക് പഞ്ചായത്തുകള്‍ തോറും വായനശാലകള്‍, യൂത്ത് ക്ലബ്ബുകള്‍, കോളേജുകള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലും പ്രദര്‍ശനം നടന്നുവരുന്നു.
ഡോ.വിനോദ് മങ്കര സംവിധാനം ചെയ്ത ‘ക്ഷേത്രപ്രവേശന വിളംബരം സമര വിജയവീഥികള്‍ ‘, ജയരാജ് സംവിധാനം ചെയ്ത ‘കടമ്മന്‍: പ്രകൃതിയുടെ പടയണിക്കാരന്‍’, കെ.പി.കുമാരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘സി.വി.രാമന്‍പിള്ള: വാക്കിന്റെ രാജശില്‍പ്പി’ , ടി.വി.ചന്ദ്രന്‍ ഒരുക്കിയ ‘രാമു കാര്യാട്ട്: സ്വപ്നവും സിനിമയും’, എം.പി.സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘പൊന്‍കുന്നം വര്‍ക്കി’, ടി.കെ.രാജീവ് കുമാര്‍ ഒരുക്കിയ ‘രാഗം മണിരംഗ് നെയ്യാറ്റിന്‍കര വാസുദേവന്‍’, ടി.രാജീവ് നാഥ് സംവിധാനം ചെയ്ത ‘പി.പത്മരാജന്‍ ഒരു പുനര്‍വായന’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘എന്‍.പി.മുഹമ്മദ്’്, വി.ആര്‍.ഗോപിനാഥ്‌സംവിധാനം ചെയ്ത പത്മഭൂഷണ്‍ പ്രേംനസീറിനെക്കുറിച്ചുള്ള ‘ദേവനായകന്‍’, നീലന്‍ സംവിധാനം ചെയ്ത ‘പ്രേംജി: ഏകലോചന ജന്മം’, എം.ജി.ശശി സംവിധാനം ചെയ്ത ‘അഴീക്കോട് മാഷ്’, പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘വി.സാംബശിവന്‍: കഥാകഥനത്തിന്റെ രാജശില്‍പി’ എന്നിവയാണ് പ്രദര്‍ശനത്തിനുണ്ടായത്.