”ചെപ്പടിയുടെ രാജ്യം ബാലഭവനിലേക്കുള്ള പൊട്ടിത്തുടങ്ങിയ സിമന്റ് പടിക്കെട്ടില്‍ തുടങ്ങുകയോ കുളിമുറിയുടെ പിന്നിലെ വാഴത്തോപ്പിന്റെ തുടക്കത്തില്‍ അവസാനിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണവന്‍ ടീച്ചറമ്മയോട് കരഞ്ഞുവാങ്ങിയ മിഠായിയും കൊണ്ട് നടക്കാനിറങ്ങിയത്. അതേ സമയം ഉച്ചയുറക്കത്തിന് ഇച്ചേയി വിരിച്ചുകൊടുത്ത പായയില്‍ അവന്‍ ഉറങ്ങുകയുമായിരുന്നു. അവന്‍ മാത്രമല്ല, ആശയും ബാലുവും കൃഷ്ണനും മനുവും… ചെപ്പടി നടന്നെത്തിയത് പിന്നാമ്പുറത്തെ പൊങ്ങല്യത്തിന്റെ ചുവട്ടിലേക്കാണ്. അവിടെയാണ് അവന്റെ അമ്പലം. പൊങ്ങല്യ ചുവട്ടില്‍ ഉച്ചപൂജ കാത്തൊരു വെള്ളാരം കല്ലിരിപ്പുണ്ടായിരുന്നു അതിന്റെ ചോട്ടില്‍ ചെത്തിപൂക്കളുടെ കടുംചുവപ്പു വാടിക്കിടന്നിരുന്നു.”
ഓർമ്മക്കഥകൾ – അശ്വതി ശ്രീകാന്ത്
പേജ് : 120 വില : 100