അസ്വസ്ഥതയുടെ പെരുമ്പറമുഴക്കം

 

 

 

 

 

 

എന്‍റെ അസ്വസ്ഥതകള്‍ 

എന്‍റേതു  മാത്രമല്ല 

പലമുഖങ്ങളുടേതുമാണ്.

ചലനം നില്‍ക്കുന്നതുവരെ 

ഇതു തുടരും

ജീവിതപ്പാതയിലൂടെ

ഉരുണ്ടുനീങ്ങുമ്പോഴൊക്കെ

കാഴ്ചയില്‍ തടയുന്ന  

മുള്ളുകളൊക്കെതന്നെ 

അസ്വസ്ഥതയുടെ 

പെരുമ്പറ മുഴക്കങ്ങളാണ്

അസ്വസ്ഥതയെന്നത് 

ഒരുതരം കരളുപിളര്‍ക്കലാണ് 

മുറിവേറ്റ പക്ഷിയുടെ രോദനം 

തിളച്ചുരുകുന്ന വെയിലില്‍ 

കരിഞ്ഞുണങ്ങിയ

വൃക്ഷത്തിന്‍റെ ഇലകള്‍ 

ഇതളുകള്‍ കൊഴിഞ്ഞ ഒരു പൂവ് 

സഞ്ചാരവീഥികളിലെ 

നടുക്കുന്ന കദനകാഴ്ചകള്‍ 

നിണമൊഴുക്കുന്ന

യുദ്ധങ്ങള്‍ 

കപടമുഖങ്ങളുടെ

പുഞ്ചിരികൾ

അവഗണനയേറ്റവരുടെ

മുറിപ്പാടുകൾ

വലയില്‍ പിടയുന്ന മീനുകള്‍ 

ഒട്ടിയവയറിലെ

വിശപ്പിന്‍റെ പിടച്ചില്‍ 

അങ്ങിനെയങ്ങിനെ

നുള്ളിനോവിക്കുന്നു

ഹൃദയഭിത്തിയിൽ

കോറിവരയ്ക്കുന്നു

അപ്പോൾ പിന്നെ

അസ്വസ്ഥതയെന്നത് 

കരളുപിളര്‍ക്കലല്ലാതെ

പിന്നെന്താണ്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here