അസ്തമയമായ് – – – – – –
അക്ഷരങ്ങൾ ബാക്കിയാക്കി
തേങ്ങിയാ കുഞ്ഞിളം പറവകൾ
നിശ്ശബ്ദമായോ താഴ് വരയും
ആറൻമുളയുടെ മൗന നൊമ്പരം
രാത്രിമഴ പോൽ പെയ്തിറങ്ങവേ
അകലെയാ രാപ്പാടി പാടാൻ മറന്നു പോയ്
അഭയമായൊരാ കരംവിട്ടകലവേ..
അഴലായൊഴുകിയോ വേണുഗാനം ‘
കൃഷ്ണവനത്തിലൊരിളം തെന്നലായ്
കൃഷ്ണാ.. എത്തിയോ നിൻ സഖീ…
നീ അറിയാത്ത നിൻ്റെ രാധയായ്
തരുണിയും തരുക്കളും മൂകമായ് കേഴുന്നു
തവ തോഴി തിരികെയില്ലെന്നറിഞ്ഞിട്ടും
തളിർക്കണം നവസുമങ്ങളാ വീഥിയിൽ
കാത്തിടാം കൊഴിഞ്ഞിടാതവയെ നമുക്ക്….