ആശയസമ്മാനം; കൃതികള്‍ ക്ഷണിക്കുന്നു

ഏറ്റവും മികച്ച മലയാള ഗ്രന്ഥങ്ങള്‍ക്ക് ആശയം ബുക്‌സ് ഈ വര്‍ഷം മുതല്‍ ആശയസമ്മാനം എന്ന പേരില്‍ പുരസ്‌കാരം സമ്മാനിക്കുന്നു. മലയാളത്തില്‍ വിവിധ ഇനങ്ങളിലായി ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന കൃതികളില്‍ മികച്ചത് തിരഞ്ഞെടുത്ത് അംഗീകാരം നല്‍കുകയും അതിലൂടെ അത്തരം കൃതികള്‍ക്ക് വായനാസമൂഹത്തിന്റെ സവിശഷശ്രദ്ധ ലഭിക്കാന്‍ സഹായിക്കുകയുമാണ് പുരസ്‌കാരദാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

നോവല്‍, കഥാസമാഹാരം, കവിതാസമാഹാരം, ലേഖനസമാഹാരം/ പഠനം/ നിരൂപണം, ചരിത്രം/ ജീവചരിത്രം/ ആത്മകഥ/സഞ്ചാരസാഹിത്യം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഓരോ ഇനത്തിലും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് കൃതികള്‍ക്കാണ് മുന്‍ഗണനാക്രമത്തില്‍ പുരസ്‌കാരം സമ്മാനിക്കുക. പ്രൊഫ. എം.കെ.സാനുവിന്റെ മേല്‍നോട്ടത്തില്‍ അതാത് മേഖലയിലെ പ്രഗത്ഭരായ എഴുത്തുകാരാണ് കൃതികള്‍ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന കൃതികളുടെ രചയിതാക്കള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ഫലകവും പ്രശസ്തിപത്രവും നല്‍കും.

2018, 2019 വര്‍ഷങ്ങളില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങളാണ് 2020-ലെ ആശയസമ്മാനത്തിന് പരിഗണിക്കുക. ഗ്രന്ഥങ്ങളില്‍ രചയിതാക്കള്‍ക്കോ പ്രസാധകര്‍ക്കോ മറ്റുള്ളവര്‍ക്കോ അയയ്ക്കാം. അയക്കുന്നവരുടെ തപാല്‍ വിലാസം, ഫോണ്‍/ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും പ്രത്യേകം കടലാസില്‍ എഴുതി ഒപ്പം ചേര്‍ക്കണം. 2020 ജനുവരി 31-നു മുമ്പ് ഗ്രന്ഥത്തിന്റെ മൂന്നു കോപ്പികള്‍ ആശയം ബുക്‌സ്, പൂക്കാട്ടിരി, വളാഞ്ചേരി, മലപ്പുറം, പിന്‍: 676552 എന്ന മേല്‍വിലാസത്തിലേക്ക് കൊറിയര്‍/ സ്പീഡ്‌പോസ്റ്റ്/ രജിസ്‌റ്റേര്‍ഡ് പോസ്റ്റ് മാര്‍ഗ്ഗം അയ്ക്കാവുന്നതാണ്. കവറിനു മുകളില്‍ ആശയസമ്മാനം 2020 എന്ന് പ്രത്യേകം എഴുതിയിരിക്കണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here