കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അശ്രഫ് ആഡൂരിൻ്റെ സ്മരണയിൽ അശ്രഫ് ആഡൂർ സൗഹ്യദ കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് കഥാപുരസ്കാരത്തിന് നജീം കൊച്ചുകലുങ്കിൻ്റെ ‘കാട് എന്ന കഥ അർഹമായി.25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. വി.എസ് അനിൽകുമാർ, ടി.പി. വേണുഗോപാലൻ, കെ. രേഖ
എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. അവാർഡ് ദാന ചടങ്ങ് പിന്നീട് നടക്കും. കൊല്ലം ജില്ലയിൽ കൊച്ചുകലുങ്ക് സ്വദേശിയാണ് നജീം. ചരിത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. 1996 മുതൽ പത്രപവർത്തന രംഗത്ത്. 2001 മുതൽ സൗദി അറേബ്യയിൽ. നിലവിൽ ഗൾഫ് മാധ്യമം ദിനപത്രത്തിെൻറ സൗദി ന്യൂസ് ബ്യൂറോ ചീഫ്. പ്രവാസ പത്രപ്രവർത്തന അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘കനൽ മനുഷ്യർ’ എന്ന പേരിൽ പുസ്തകമായി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചു.