കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമം: അശോകന്‍ ചെരുവില്‍

സ്വാമി വിവേകാനന്ദന്‍റെ ആശയങ്ങളെ പരസ്യമായി അവഹേളിച്ച് കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്‍റേതെന്നു സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍. സോഷ്യലിസ്റ്റ് കള്‍ച്ചറല്‍ സെന്‍റര്‍ ജില്ലാ കമ്മിറ്റിയുടെ നവോത്ഥാന സദസ് സാഹിത്യ അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. എല്‍ജെഡി ജില്ലാ പ്രസിഡന്‍റ് യൂജിന്‍ മൊറേലി മുഖ്യപ്രഭാഷണം നടത്തി. അജി ഫ്രാന്‍സീസ്, ഹരി സേവ്യര്‍, റോബര്‍ട്ട് ഫ്രാന്‍സീസ്, വിന്‍സെന്‍റ് പുത്തൂര്‍, ജെയ്സണ്‍ മാണി, ഷോബിന്‍ തോമസ്, ബഷീര്‍ തൈവളപ്പില്‍, കെ.സി. വര്‍ഗീസ്, പി.ഐ. സൈമണ്‍, ജോര്‍ജ് കെ. തോമസ്, കാവ്യ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here