പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹിത്യകാരൻ അശോകൻ ചരുവിലിന് കാട്ടൂർ കലാസദനത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും . 23 ന് ഉച്ചതിരിഞ്ഞ് മൂന്നിന് നെടുന്പുര കൊരട്ടിപ്പറന്പിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണസമ്മേളനം പ്രഫ. കെ.യു. അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറന്പിൽ അധ്യക്ഷത വഹിക്കും. ഡോ.സി. രാവുണ്ണി, അഷ്ടമൂർത്തി, ഡോ. എം.എൻ. വിനയകുമാർ, പെരുവനം സതീശൻ മാരാർ, പി.കെ. ഭരതൻ മാസ്റ്റർ, ഡോ. കെ.പി. ജോർജ്, എ.വി. സതീഷ്, ശ്രീകുമാർ മോനോത്ത്, സി.കെ. ഹസൻകോയ, വെട്ടത്ത് രാധാകൃഷ്ണൻ, വി.എസ്. വസന്തൻ എന്നിവർ പങ്കെടുക്കും.