ഭസ്മക്കുറികൾ – അഷിത

“നീ ഭസ്മം തൊടുമ്പോൾ മനസ്സിലെന്താണ് ധ്യാനിക്കാറ് വിനി? ”
അവരുടെ ശബ്ദം അതീവ കോമളവും ആർദ്രവുമായിരുന്നു.
ഒരു നിമിഷം, പണ്ടത്തെപ്പോലെ നിശ്ചിന്തമായ ഒരുത്തരം വിനീത പറഞ്ഞു.
“നമശ്ശിവായ എന്ന് അല്ലാതെന്താ പറയുക? ”
ഒരു നുള്ള് ഭസ്മം അവളുടെ കൈവെള്ളയിലേക്ക് ഇട്ടുകൊണ്ട് അവർ പറഞ്ഞു :
“ഇനിമേൽ ഭസ്മം തൊടുമ്പോൾ ” സ്വയം ഓർമിപ്പിച്ചുകൊണ്ട്—– “ഇതാണ് ഞാൻ, ഇതുമാത്രമാണ് ഞാൻ “.
വിനീത തരിച്ചു നിന്നു.
ഇത്? ചാരം? ഇത്രമാത്രം !
അവർ തിരിഞ്ഞു നടന്നുകഴിഞ്ഞിരുന്നു. വിനീതയുടെ കൈവെള്ളയിൽ ഒരു നുള്ള് ഭസ്മമിരുന്ന് തിളങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English