“വിഷയസ്വീകരണത്തിലെ നവീനതയാണു താങ്കൾക്ക് ഡോക്ടറേറ്റ് നേടിത്തന്നതെന്ന് പറയുന്നത് ശരിയാണോ? എന്തായിരുന്നു ആ വിഷയം? ”
“നവീന യുഗത്തില്‍ ജാതിവാലിന്റെ പ്രസക്തി ”
“അന്യമതസ്ഥരായ കീഴാള മാതാപിതാക്കളില്‍ പിറന്ന താങ്കളിപ്പോള്‍ ഉന്നതമായ ഒരു ജാതിവാല് പേറുന്നതോ ?”
“തലമുറകൾക്ക് മുമ്പ് എന്‍റെ മുതുമുത്തഛന്മാര്‍ ഉയർന്ന കുലജാതരായിരുന്നു എന്നാണ് കേട്ടുകേഴ്വി..അത് സ്ഥാപിച്ചെടുത്തത് എന്റെ സാമർഥ്യം.. അതാണ് എനിക്ക് ഡോക്ടറേറ്റ് നേടിത്തന്നത്..!”
(ഇപ്പോള്‍ വായനക്കാര്‍ക്ക് മനസ്സിലായില്ലേ ? നമ്മുടെയെല്ലാം പൂര്വ്വികര്‍ വാലുള്ളവരായിരുന്നു! )