ചെറിയ കഥകളിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ അഷ്‌റഫ് അടൂർ വിടവാങ്ങി.ചെറുകഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്നു.
ഇന്ന് പുലർച്ചെ അടൂർ പാലത്തിനടുത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
സിറ്റി ചാനലിന്റെ റിപ്പോട്ടറായി ജോലി ചെയ്തു വരികയായിരുന്നു.
‘മരണം മണക്കുന്ന വീട്’ ഉൾപ്പെടെ ഒട്ടേറെ ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മികച്ച മാധ്യമ പ്രവർത്തകനുള്ള പാമ്പൻ മാധവൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
ഭാര്യ; ഹാജറ, മക്കൾ; ആദിൽ , ആദിനാന്ന്. ഖബറക്കടക്കം ഇന്ന് വൈകുന്നേരം പൊതുവാച്ചേരിയിൽ നടക്കും.