ശാന്തത തേടി
കടപ്പുറത്ത് എത്തിയപ്പോള്‍
കടലുണ്ട് തേങ്ങിക്കരയുന്നു
കടലിലെക്കിറങ്ങിയതും
ആഞ്ഞു പുൽകിയതും
കടലിനെ സമാധാനിപ്പിക്കാനായിരുന്നു ..
നാളത്തെ പത്രത്തില്‍
കടലില്‍ ചാടി ചത്തു
എന്നച്ചടിച്ചു വന്നേക്കാം
ഫ്ലാഷ് ന്യൂസുകളില്‍
ഒരാത്മഹത്യ
പിടഞ്ഞു നീങ്ങിയെക്കാം
ഓളങ്ങളില്‍
ഒരു ജഡത്തിന്റെ
ചലച്ചിത്ര ഭാഷ്യം കണ്ടേക്കാം
വിശ്വസിച്ചു പോകരുത്
ഞാന്‍ കടലിനെ
സമാധാനിപ്പിക്കുകയായിരുന്നു ..