ആശാന്‍ യുവകവി പുരസ്‌കാരത്തിന് കാവ്യസമാഹാരങ്ങള്‍ ക്ഷണിച്ചു

കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ യുവകവികള്‍ക്കായി ഏര്‍പ്പെടുത്തിയ ആശാന്‍ പുരസ്‌കാരത്തിന് കാവ്യസമാഹാരങ്ങള്‍ ക്ഷണിച്ചു. 2018 ഡിസംബര്‍ 31-ന് 45 വയസ്സ് കവിയാത്ത യുവകവികള്‍ക്ക് നേരിട്ടോ, പ്രസാധകര്‍ വഴിയോ, ആസ്വാദകര്‍ വഴിയോ കാവ്യസമാഹാരങ്ങള്‍ അയക്കാവുന്നതാണ്.

50,000 രൂപയും ഫലകവും പ്രശസ്തിപത്രവും മടങ്ങുന്നതാണ് പുരസ്‌കാരം. കാവ്യസമാഹാരത്തിന്റെ മൂന്ന് കോപ്പികള്‍ 2019 ഏപ്രില്‍ 15-ന് മുമ്പ് ലഭിക്കത്തക്കവിധം അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന കാവ്യസമാഹാരത്തിന് 2010 ജൂലായില്‍ നടക്കുന്ന സമ്മേളനത്തില്‍വെച്ച് യുവകവി പുരസ്‌കാരം നല്‍കുന്നതാണ്.

വിലാസം: പ്രൊഫ: വി.എ. വിജയ, കണ്‍വീനര്‍, ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍, കായിക്കര പി.ഒ., തിരുവനന്തപുരം-695307

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English