ആശാന്‍ യുവകവി പുരസ്‌കാരം

2000px-kumaranasan-svg_1

ആശാന്‍ മെമ്മോറിയല്‍ അസ്സോസിയേഷന്‍ വര്‍ഷം തോറും നല്‍കിവരുന്ന ആശാന്‍ യുവകവി പുരസ്‌കാരത്തിനായി കാവ്യസമാഹാരങ്ങള്‍ ക്ഷണിച്ചു. കവിതയെ ഗൗരവത്തോടെ സമീപിക്കുന്ന യുവകാവ്യരചയിതാക്കള്‍ക്ക് അര്‍ഹമായ പരിഗണനയും ആദരവും നല്‍കുന്നതിനുവേണ്ടിയാണ് ആശാന്‍ യുവകവി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2017 ഡിസംബര്‍ 31ന് നാല്‍പ്പത്തിയഞ്ച് വയസ്സു കവിയാത്ത യുവകാവ്യരചയിതാക്കള്‍ക്ക് നേരിട്ടോ, പ്രസാധകര്‍ വഴിയോ, ആസ്വാദകര്‍ വഴിയോ കാവ്യസമാഹാരങ്ങള്‍ എത്തിക്കാവുന്നതാണ്. 2018 ഏപ്രില്‍ 29ന് ആശാന്‍ ജന്മനക്ഷത്രദിനത്തില്‍, ആശാന്‍ വിശ്വപുരസ്‌കാര സമ്മേളനവേദിയില്‍വച്ച് അന്‍പതിനായിരം രൂപയും, പ്രശസ്തിപത്രവും, ഫലകവുമടങ്ങുന്ന ആശാന്‍ യുവകവി പുരസ്‌കാരം സമ്മാനിക്കുന്നതായിരിക്കും.

യുവകവി- പുരസ്‌കാര പരിഗണനയ്ക്കുള്ള കാവ്യസമാഹാരത്തിന്റെ മൂന്നു പ്രതികള്‍ 2018 ഫെബ്രുവരി 28 നോ അതിനു മുന്‍പോ പ്രൊഫ. വി.എ. വിജയ, കണ്‍വീനര്‍, ആശാന്‍യുവകവി പുരസ്‌കാരസമിതി, ആശാന്‍ മെമ്മോറിയല്‍ അസ്സോസിയേഷന്‍, കായിക്കര, നെടുങ്ങണ്ട പി.ഒ., തിരുവനന്തപുരം ജില്ല 695307 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here