ആശാന്‍ വിശ്വപുരസ്‌കാരം ചിലിയന്‍ കവി റൗള്‍ സുറിറ്റയ്ക്ക് ഇന്ന് സമ്മാനിക്കും

zurita-sea-of-pain-jpg-image-784-410

കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ നൽകുന്ന കവിതയ്ക്കുള്ള ആശാന്‍ വിശ്വപുരസ്‌കാരം ചിലിയന്‍ കവി റൗള്‍ സുറിറ്റയ്ക്ക് ഇന്ന് നൽകും. വൈകീട്ട് അഞ്ചിന് കായിക്കര ആശാന്‍ സ്മാരകത്തില്‍ നടക്കുന്ന വിശ്വകവിതാപുരസ്‌കാര സമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്‌കാരദാനവും മുഖ്യമന്ത്രി പിണറായി വിജയയനാണ് നിർവഹിക്കുന്നത്.അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന ആശാന്‍ വിശ്വപുരസ്‌കാരം മൂന്നു വര്‍ഷത്തിലൊരിക്കലാണ് നല്‍കുന്നത്.

സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകും. തുടര്‍ന്ന് റൗള്‍ സുറിറ്റ വിശ്വപുരസ്‌കാര പ്രഭാഷണം നടത്തും. സാറാ ജോസഫ് ബഹുമതിപത്രം നല്‍കും. സച്ചിദാനന്ദന്‍ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിക്കും.എം.എ.ബേബി, കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനന്‍, എ.സമ്പത്ത് എം.പി., െഡപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തും. റൗള്‍ സുറിറ്റയും പോളിന സുറിറ്റയും സുറിറ്റ കവിതകള്‍ വേദിയില്‍ അവതരിപ്പിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here