ആശങ്ക വേണ്ട, കുട്ടികളെയല്ലേ കൊല്ലുന്നതും വികലാംഗരാക്കുന്നതും !

mafiya5ഒരുവര്‍ഷം മുമ്പ് വന്ന വാര്‍ത്തയായിരുന്നു

“തമിഴ്നാട്ടില്‍ നിന്നും ലോറിയില്‍ കുട്ടികളുടെ ബോഡി പോലീസ് പിടികൂടി. ആന്തരികാവയവങ്ങള്‍ ഒന്നും ഇല്ല”

പണത്തോടുള്ള ആര്‍ത്തി മൂത്ത് ജീവനുള്ള മനുഷ്യകുഞ്ഞുങ്ങളെപോലും ക്രൂരമായി കൊന്ന് അവയവ കച്ചവടം നടത്തുന്നവരുടെ ഉറവിടം തേടി പോകാനോ, പിന്നീടെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇല്ലാതാക്കാനോ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാതിരുന്നിട്ടും ഭിക്ഷാടന മാഫിയകളാല്‍ ദിനംപ്രതിയെന്നോണം ഇന്ത്യയിലൂട നീളം കുട്ടികള്‍ അപ്രത്യക്ഷ മായിക്കൊണ്ടിരിക്കുമ്പോഴും നമ്മുടെ ഡി ജി പിയും ആഭ്യന്തര മന്ത്രിയും കൂടിയായ മുഖ്യമന്ത്രിയും പറയുന്നത് ആശങ്കപ്പെടേണ്ട എന്നാണ്.

അവയവകച്ചവട, വേശ്യാലയ, യാചക മാഫിയകളുടെ ഇതര സംസ്ഥാന പ്രാദേശിക തൊഴിലാളികളില്‍ പിടിക്കപ്പെട്ട് പോലീസ് സ്റ്റേഷനില്‍ ഏല്പിക്കപ്പെട്ടവരില്‍ എത്ര പേരുടെ കേസുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ട് ? എത്ര ആളുകളെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട് ? ആരൊക്കെയാണ് ജാമ്യം നിന്നിട്ടുള്ളത് എന്നിവയെ കുറിച്ചൊക്കെ മനുഷ്യാവകാശ കമ്മീഷനോ സര്‍ക്കാരില്‍ നിന്ന് മുടങ്ങാതെ ശമ്പളം കൈപ്പറ്റുന്ന ബന്ധപ്പെട്ട സേവന കേന്ദ്രങ്ങള്‍ക്കോ വല്ല അറിവും ഉണ്ടോ ? അല്ലെങ്കില്‍, മുഖ്യമന്ത്രി
വാര്‍ത്താ സമ്മേളനം നടത്തി ജനങ്ങളെ അറിയിച്ചിട്ടുണ്ടോ ഇതുവരെ ?

ആ വഴിക്ക് അന്വേഷണം തുടങ്ങിയാല്‍ പ്രതികളെ ശിക്ഷിക്കാന്‍ തയ്യാറായാല്‍ അല്ലെങ്കില്‍ പ്രതികളാരൊക്കെയെന്ന് പൊതു ജനങ്ങളെ അറിയിക്കാനെങ്കിലുമുള്ള നീക്കമുണ്ടായാല്‍ ഇല്ലാതാക്കാവുന്നതല്ലേയുള്ളൂ കുട്ടികളെ മാത്രമല്ല സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുന്ന
ഈ വന്‍ വ്യവസായ ശൃംഖലയെ ?

ജനങ്ങള്‍ സൂക്ഷിക്കുക. പേപ്പട്ടി വിഷത്തിനെതിരെയുള്ള മരുന്നുകളുടെ പേരില്‍ വിദേശ കമ്പനികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ മോഹിച്ച്, തെരുവ് പട്ടികളെ കൊല്ലുന്നത് പോലും ശിക്ഷാര്‍ഹമാക്കിയ നാട്ടില്‍ അവയവ, ഭിക്ഷാടന മാഫിയകള്‍ക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്നതു പോലും തടയപ്പെട്ടേക്കാം. അധികാരികള്‍ക്ക് അലോസരമുണ്ടാക്കുമെന്നതിനാല്‍ സോഷ്യല്‍ മീഡിയകളിലൂടെയുള്ള ബോധ വല്‍ക്കരണം പോലും തടയപ്പെട്ടേക്കാം.

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിരോധം അപരാധമല്ലെണ് വിശ്വസിക്കുകയല്ലാതെ, പ്രതിരോധിക്കുകയല്ലാതെ നിസ്സഹായരും അസംഘടിതരുമായ ജനത്തിന് വേറെ മാര്‍ഗ്ഗമില്ലെന്നറിയുക. ഇന്ത്യയുള്‍പ്പെടെയുള്ള വന്‍കിട രാജ്യങ്ങളിലെല്ലാം സമാന രീതിയിലുള്ള നികുതി നിയമ നിര്‍മ്മാണങ്ങളും മുതലാളിത്ത പ്രീണനവും നടക്കുന്നത് എന്നതിലൂടെ, ലോകം ഏതാനും ചില വ്യക്തികളുടെ കൈകളിലേക്കും അതു വഴി ഏക ധ്രുവ ആധിപത്യത്തിലേക്കും നീങ്ങുകയാണ് എന്നുമറിയുക നാം.

കൊലപാതക, അഴിമതി, സദാചാര വിഷയങ്ങളിലകപ്പെട്ടു കിടക്കുന്ന സംസ്ഥാന മുഖ്യ മന്ത്രിമാരെയും മന്ത്രിമാരെയും ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്തി
കേന്ദ്ര സര്‍ക്കാരും , പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍, നിരന്തരമായി ദേശസഞ്ചാരം നടത്തുന്നതിനിടയില്‍ നിക്ഷിപ്‌ത ലഷ്യങ്ങളുള്ള, അമേരിക്കയുടെയും ഇസ്രായേലിന്റെയും രാഷ്ട്ര തന്ത്രജ്ഞന്‍മാരും ഒപ്പിയെടുക്കുന്ന തെളിവുകള്‍ കാണിച്ച് ഭരണകര്‍ത്താക്കളെ ബ്ലാക്ക് മെയില്‍ ചെയ്ത് ഇന്ത്യയെയും അതുപോലെ രാജ്യങ്ങളെ മുഴുവനും ആ ഏകധ്രുവ ആധിപത്യത്തിനു കീഴില്‍ കൊണ്ടുവരികയാണെന്നും, കളങ്കിതരായ നേതാക്കള്‍ക്ക് വോട്ടുചെയ്യുന്നതിലൂടെ ഓരോരുത്തരും തങ്ങള്‍ക്ക് മാത്രമല്ല, വരും തലമുറയുടെ വാസഭൂമിയിലേക്ക് കൂടി അശാന്തിയുടെ വിത്തെറിഞ്ഞുകൊടുക്കുകയാണെന്നും, മത രാഷ്ട്രീയ മുന്‍വിധി മറന്ന്, അന്ധമായ ന്യായീകരണങ്ങള്‍ക്ക് വിരാമമിട്ട് മനസ്സിലാക്കികൊണ്ട് വിവസ്ത്രരായ രാജാക്കന്മാരുടെ നഗ്നത വിളിച്ചു പറയുക നാം.

സിനിമാനടിയെ തട്ടിക്കൊണ്ടു പോയ വേളയില്‍, മലയാളസിനിമാമേഖല അധോലോക ബന്ധിതമാണ് എന്നു പറഞ്ഞിരുന്നു മുഖ്യമന്തി പിണറായി വിജയന്‍. ആ അധോലോകം, സിനിമാ മേഖലയെ മാത്രമല്ല, ഭരണ രാഷ്ട്രീയ മേഖലകളെയും ബന്ധിച്ചിട്ടുണ്ട് എന്നതിനാല്‍, അധോലോകങ്ങളും ഉപരി രാഷ്ട്രങ്ങളുമാണ് ഇന്ത്യയെയും കേരളത്തെയും ഭരിക്കുന്നത് എന്നതിനാല്‍, മുഖ്യമന്ത്രി തന്നെ സമ്മതിച്ച ആ അധോലോകത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഇതുവരെയും തയ്യാറായിട്ടില്ല എന്നതിനാല്‍, കുട്ടികളെ മാത്രമല്ല, വലിയവരെ പോലും തട്ടിക്കൊണ്ടു പോയാലും , ആശങ്കപ്പെടേണ്ടതില്ല എന്ന് പറയാന്‍ മാത്രമേ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയുടെ സ്വന്തം ഡി ജി പി യായ ലോക്നാഥ് ബെഹ്‌റക്കും നിര്‍വാഹമുള്ളൂ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here