തണുത്ത കാറ്റെൻ വഴി
നീളെ കൂട്ട് വന്നപോൽ…
പനിനീർ പൂവൊന്നിൽ
ഭൂമിയാകെ ചിരിച്ചപോൽ…
മരുഭൂവിലെങ്ങോ നീർപൊയ്ക
താനേ തെളിഞ്ഞ പോൽ…
ഒരു മരച്ചില്ലയിലൊരുമിച്ചു പാടാൻ
കുയിലിണ തിരികെ പറന്ന പോൽ..
പരിഭവം കേൾക്കാൻ
നീയടുത്തുള്ള പോൽ…
മറനീക്കി സ്നേഹം
കടലോളം നിറഞ്ഞ പോൽ…
ഒരു കിനാവെന്നോട്
പതിയെ പറയുന്നോ,
“സഖീ…നീയേ
മഴയോളം പ്രിയമുള്ളൂ….”