സമകാലിക ഇന്ത്യൻ കവിതയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് അരുന്ധതി സുബ്രമണ്യം. നൃത്തം ,കവിത എന്നിങ്ങനെ നിരവധി മേഖലകളിൽ അവർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്
.കവിതയ്ക്ക് പുറമെ ഗദ്യ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കരം ,ആത്മീയത എന്നിവയാണ് കവിതയിലെ പ്രധാന അന്തർധാരകൾ
ഇന്ത്യൻ കവിതയുടെ പ്രതിനിധിയായി നിരവധി അന്തരാഷ്ട്ര കവിത ഫെസ്റ്റിവലുകളിൽ പങ്കെടുത്തു.അരുന്ധതിയുടെ വീട് എന്ന കവിതയും അഭിമുഖവും വായിക്കാം
വീട്
എന്റേതല്ലാത്തൊരു വീടെനിക്ക് തരിക
മുറിയിൽനിന്നും മുറിയിലേക്കടയാളങ്ങളില്ലാതെ
വഴുതാൻ പറ്റുന്നയൊന്ന്…
പ്ലംബിങ്ങിനെപ്പറ്റിയോ,കാർട്ടനുകളെപ്പറ്റിയോ,
കട്ടിലിനരികെ കുന്നുകൂടിയ
പുസ്തകങ്ങളെപ്പറ്റിയോ തല പുകക്കണ്ടാത്ത ഒന്ന്..
അലസമായി നടക്കാവുന്ന വീട്,തലേന്നത്തെ
വാക്കുകൾ കട്ടപിടിക്കാത്ത മുറികളുള്ള ഒന്ന്
വിള്ളലുകൾ മറക്കാനായി ഞാനുരുകേണ്ടി വരാത്തത്
ഈ ഉടലുപോലൊരു വീട്
സ്വന്തമെന്നുകരുതുമ്പോളത്രയപരിചിതം
ഇടയ്ക്കിടെ സന്ദർശിക്കുമ്പോളെത്രമേലുദാരം