കാത്തിരിപ്പിന് വിരാമം . ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന അന്തരാഷ്ട്ര ശ്രദ്ധ നേടിയ നോവലിന് ശേഷം അരുന്ധതി റോയിയുടെ രണ്ടാം നോവൽ ഇറങ്ങുന്നു.20 വർഷത്തിന് മുൻപാണ് കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന നോവൽ റോയ് പ്രസിദ്ധീകരിച്ചത്. എന്നത് ബുക്കർ പ്രൈസ് നേടിയിരുന്നു അതിനു ശേഷം ഉണ്ടായ നീണ്ട ഇടവേളയിൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ ഇന്ത്യൻ സമകാലിക ജീവിതത്തോട് ഇടപെടുന്ന തിരക്കിലായിരുന്നു അവർ ,ഇപ്പോളിതാ വായനക്കരുടെ കാത്തിരിപ്പിന് വിരാമമിട്ട് “മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് ” എന്ന നോവൽ ജൂൺ 6 ലോകവ്യാപകമായി പുറത്തിറങ്ങുകയാണ്
തികച്ചും വ്യക്തിപരമായ വിഷയങ്ങൾ കൈകാര്യം ചെയ്ത ആദ്യനോവലിൽ നിന്നും വ്യത്യസ്തമാണ് പുതിയത്. രാജ്യത്താകമാനം നിലനിൽക്കുന്ന പ്രശ്നങ്ങളും ചോദ്യങ്ങളും പുതിയ കൃതിയിൽ ഉണ്ടെന്നു പ്രസാധകർ അഭിപ്രായപ്പെടുന്നു