പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയിയുടെ അണുകാവ്യം എന്ന കവിതാസമാഹാരം പ്രകാശിതമായി കവിതകളെ കൂടുതൽ ജനകീയമാക്കാൻ അരുണകാവ്യം സഹായിക്കുമെന്ന് വി.മുരളീധരൻ എം.പി പറഞ്ഞു. മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ സംവിധായകൻ ബാലചന്ദ്ര മേനോന് നൽകി പുസ്തകം പ്രകാശനം ചെയ്തു.ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളിൽ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയിൽ കൂടിയും സംഗീതം നൽകി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യു.എ.ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒയുമായ സോഹൻ റോയ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.കവിതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിന് വേണ്ടി ഏരീസ് എസ്റ്ററാഡോ പ്രത്യേകം തയ്യാറാക്കിയ പോയറ്റ് റോൾ എന്ന ആൻഡ്രോയിഡ് ആപ്ളിക്കേഷൻ ചടങ്ങിൽ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.ഡി.സി ബുക്സാണ് അണുകാവ്യം പ്രസിദ്ധീകരിക്കുന്നത്.
Home പുഴ മാഗസിന്