വിരസമായ ലോക്ഡൗൺ നാളുകളിൽ അതിജീവനത്തിന്റെ പാത തെളിച്ച് ശ്രദ്ധനേടുകയാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ സാംസ്കാരിക കൂട്ടായ്മയായ ആർട്ടിസ്റ്റ. കോവിഡ് കാലത്ത് വീടിനകത്ത് ഒതുങ്ങിപ്പോയ പ്രായമായവർക്കും കുട്ടികൾക്കും വേണ്ടി കാക്കത്തൊള്ളായിരം കൽകണ്ടകഥകൾ എന്ന നാട്ടു കഥാ ഉത്സവം ശ്രീ ബ്രഹ്മ നായകം മഹാദേവൻ ഫേസ്ബുക്ക് ലൈവിലുടെ ഉദ്ഘാടനം ചെയ്തു. ആദ്യ കഥ പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദും അവതരിപ്പിച്ചു
ഉത്രാട ദിനത്തിൽ ആരംഭിച്ച ആർട്ടിസ്റ്റയുടെ ഈ നാട്ടുകഥാ ഉത്സവം പ്രധാനമായും കൊച്ചുകുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടാണ്. കൊച്ചുകുട്ടികൾക്ക് വേണ്ടി പ്രായഭേദമന്യേ എല്ലാവർക്കും കഥകൾ പറയാം എന്ന ചിന്താഗതി ആണ് ആർട്ടിസ്റ്റ മുന്നോട്ട് വെക്കുന്നത്.ഉത്രാടം, തിരുവോണം, അവിട്ടം, ചതയം തുടങ്ങി ഒരു ദിവസം എത്രത്തോളം കഥകൾ വേണമെങ്കിലും ആർട്ടിസ്റ്റയുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാം. ഇതുവഴി കഥപറച്ചിലിന്റെ വിർച്വൽ വേദി ഒരുക്കുകയാണ് ആർട്ടിസ്റ്റ ചെയ്യുന്നത്. കലാ സാംസ്‌കാരിക രംഗത്ത് പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന ആർട്ടിസ്റ്റ, മഹാമാരി വലച്ച ലോകത്തിലെ അങ്ങോളമിങ്ങോളമുള്ള മലയാളിയുടെ ഈ തിരുവോണദിനങ്ങളെ നാട്ടുകഥകളുടെ ഉത്സവമാക്കി മാറ്റുകയാണ്. ഈ നാലു ദിനങ്ങളിലും കാക്കത്തൊള്ളായിരം കൽക്കണ്ട കഥകളാണ് ആർട്ടിസ്റ്റ എന്ന കലാകാരന്മാരുടെ കൂട്ടായ്മ മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
നമ്മൾ കേട്ട് മറന്ന ഒരുപാട് കഥകളുടെ വിള നിലമാണ് പ്രായമായവർ.അവരെ മിണ്ടാൻ പ്രേരിപ്പിക്കണം എന്നും അതിനു വഴിയൊരുക്കുന്ന ആർട്ടിസ്റ്റയുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇൗ ഉദ്യമത്തിൽ മത്സരമോ വിധി നിർണയമോ ഇല്ല.പകരം കൊടുക്കൽ വാങ്ങലുകളാണ്.മലയാളിയുടെ വിവിധ സംസ്കാരങ്ങളെയും ഭാഷകളെയും ശൈലികളെയും കുട്ടികളുടെ നിഷ്കളങ്കത നിറഞ്ഞ നിർമിത കഥകളിലൂടെയും മുതിർന്നവരുടെ അനുഭവ കഥകളിലൂടെയും ഒരേ വേദിയിൽ അനുഭവിച്ചറിയാം എന്നതാണ് പരിപാടിയുടെ പ്രത്യേകത.ലോകത്തെവിടെയുമുള്ള മലയാളിക്കും ഇതിൽ പങ്കാളിയാവാം. ഉത്രാടദിനം മുതൽ ചതയം വരെ ഉള്ളദിവസങ്ങളിൽ ആണ് നാട്ടുകഥ ഉത്സവം നടക്കുന്നത്.
Click this button or press Ctrl+G to toggle between Malayalam and English