കുത്തുകൾകൊണ്ട് ചിത്രംവരച്ച് പ്രസിദ്ധനായ ചിത്രകലാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കാഞ്ഞങ്ങാട് സൗത്ത് ‘പദ്മ’ത്തിൽ ചിത്രകാരൻ ടി.രാഘവൻ (ആർട്ടിസ്റ്റ് രാഘവൻ-82) അന്തരിച്ചു.
രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ, ആത്മീയാചാര്യന്മാർ, സംസ്ഥാന-ദേശീയ രാഷ്ട്രീയനേതാക്കൾ തുടങ്ങി നൂറുകണക്കിനാളുകളുടെ ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇദ്ദേഹം കുത്തുകളിട്ട് കറുപ്പിലും വെളുപ്പിലുമായി വരച്ചിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമി അവാർഡുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English