വരയുടെ പരമശിവന് 2018ലെ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരം

ഡിസംബർ 29 നു സ്വരലയ സമന്വയ വേദിയിൽ വെച്ച് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാര സമർപ്പണം നടത്തും. എം.ബി.രാജേഷ്. എം.പി, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ഫോക്‌ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ, സംഗീതനാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ , മണ്ണൂർ രാജകുമാരനുണ്ണി,അപ്പുകുട്ടൻ സ്വരലയം, ജ്യോതി പാലാട്ട്, ശാന്തി മങ്ങാട്ട് എന്നിവർ പങ്കെടുടുക്കും

കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരത്തിന് ഇത്തവണ തെരഞ്ഞെടുക്കപ്പപ്പെട്ടിരിക്കുന്നതു വരയുടെ പരമശിവൻ എന്ന് വി.കെ.എൻ വിശേഷിപ്പിച്ച പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആര്ടിസ്റ് നമ്പൂതിരിയാണ്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അംഗവസ്ത്രവുമടങ്ങിയതാണ് അവാർഡ്. കെ.എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് . 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ആയിരുന്നു. മലയാളംആനുകാലികങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർക്കാറുണ്ട്. വളരെ ജനപ്രിയമാണ് നമ്പൂതിരിയുടെ വരകൾ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉറപ്പുള്ള വരകളുള്ളവയും കഥാപാത്രത്തിന്റെ രൂപസവിശേഷതകൾ അറിഞ്ഞ് ഭാവങ്ങൾ നിറഞ്ഞവയുമാണ്.

അദ്ദേഹത്തിന്റെ ചിത്രകലാ രീതി ധാരാളം പേർ ഇന്ന് അനുകരിക്കുന്നു.
നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ‌. കഥകൾ‌ക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചന സീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു.

ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമാണ് ആർട്ടിസ്റ്റ് നമ്പൂതിരി. കഥകളി നർത്തകരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരം ഈ അടുത്ത കാലത്ത് പ്രദർശിപ്പിച്ചിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രം ഡി.സി. ബുക്സ് പുറത്തിറക്കിയിരുന്നു. ആത്മകഥാംശമുള്ള “രേഖകൾ‌” എന്ന പുസ്തകം റെയിൻ‌ബോ ബുക്സ് ചെങ്ങന്നൂർ‌ പ്രസിദ്ധീകരിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here