എറണാകുളം കേന്ദ്രമായി ( le canevaz ) ലെ- കാൻവാസ് എന്ന പേരിൽ വരുന്നു. ഗാലറിയ്ക്ക് വേണ്ട സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്.
കലാപഠനത്തിനും പരിശീലനത്തിനുമായി വേണ്ട സജ്ജീകരണങ്ങൾ പൂർത്തിയായി. അഡ്മിഷൻ ആരംഭിച്ചു. ഈ മാസം (ആഗസ്റ്റ് ) 25 നു ക്ലാസ്സുകൾ ആരംഭിക്കും. റെഗുലർ ക്‌ളാസ്സുകളും പാർട്ടൈം ക്ലാസ്സുകൾ ഉണ്ട്. പെന്റിങ്ങിലും ശില്പകലയിലുമാണ് ക്ലാസ്സുകൾ.
പരമ്പരാഗതമായ സമ്പ്രദായങ്ങളിൽ നിന്ന് മാറി പുതിയ കാലത്തിനു അനുസൃതമായ പാഠ്യ പദ്ധതിയാണ് മുന്നിലുള്ളത്. പ്രഗത്ഭരായ ആർട്ടിസ്റ്റുകളും കലാചരിത്രകാരും ആണ് ക്ളാസുകൾ എടുക്കുന്നത്.