പ്രളയക്കെടുതിയിൽപെട്ടവർക്ക് സഹായമേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിനായി ഹരിശ്രീ കലാക്ഷേത്രയുടെ നേതൃത്വത്തിൽ ഗുരുവായൂരിലെയും കുന്നംകുളത്തേയും കലാകാരന്മാരുടെ സംഘം സംഗീത സായാഹ്ന സദസ് നടത്തി. ഗുരുവായൂർ നഗരസഭ ഇഎംഎസ് സ്ക്വയറിൽ നടന്ന സംഗീത സായാഹ്നം നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.എ. ശിവദാസ്, നടൻ ശിവജി ഗുരുവായൂർ, ഫിറോസ് പി. തൈപറന്പിൽ, ഹരിശ്രീ ശങ്കർ, രാജീവ് കൊളാടി എന്നിവർ പ്രസംഗിച്ചു. സംഗീത പരിപാടിയിൽ 8000 രൂപ സംഭവാനയായി ലഭിച്ചു. കഴിഞ്ഞ ദിവസം സ്നേഹക്കൂട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 40 ചിത്രകാരൻമാർ ഒന്നിച്ചിരുന്ന് ചിത്രം വരച്ചു വിറ്റ് സ്വരൂപിച്ച തുകയോടൊപ്പം ഈ തുകയും വ്യാഴാഴ്ച മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് കൈമാറും.