പുസ്തകക്കവറിലെ ആർട്ട് എക്സിബിഷൻ റെക്കോഡ് ബുക്കിലേക്ക്

 

ആർട്ടിസ്റ്റ് സാജോ പനയംകോടിന്റെ ‘പുസ്തകക്കവറിലെ ആർട് എക്സിബിഷൻ’ എന്ന് വിശേഷിപ്പിക്കാവുന്ന നൂറു പെയിന്റിങ്ങുകൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചു. സാജോ പനയംകോട് തന്റെ കാലാബോധം പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്തത് തന്റെ തന്നെ കവിതാ പുസ്തകത്തിന്റെ കവർ പേജുകളാണ്. നൂറു പെയിന്റിങ്ങുകൾ നൂറു വ്യത്യസ്ത കവർ പേജുകളിലായി ഒരുക്കിയിരിക്കുന്ന ഈ കൗതുകം ‘ഒരു പുസ്തകത്തിന്റെ പുറംചട്ടയ്ക്കായി രചയിതാവ് തന്നെ വരച്ച പരമാവധി പെയിന്റിങ്ങുകൾ’ എന്ന നിലയിലാണ് അംഗീകരിക്കപ്പെട്ടത്.

ദുബായിലെ 35,000 അടി നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ പെയിന്റിംഗ്, പനാമ കനാലിന്റെ നൂറാം വാർഷികം ആഘോഷിച്ച വേളയിൽ, 5,084 ചിത്രകാരൻമാർ ചേർന്നു വരച്ച 21,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചിത്രം, വാഴ്‌സയിലെ 129 ചതുരശ്ര അടി വിസ്‌തീർണമുള്ള കളറിംഗ് ബുക്ക്, സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നോട്ടിലസ് എന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ആർട് ഗ്യാലറി എന്നിവയൊക്കെ റെക്കോർഡ് ബുക്കുകളിൽ കാണുവാൻ കഴിയും. എന്നാൽ പുസ്തകക്കവറുകൾ റെക്കോർഡ് ബുക്കുകളിൽ അപൂർവ്വമാണ്.

സാജോ പനയംകോടിന്റെ “ഡിറ്റക്ടീവ് സാറയുടെ രഹസ്യ കവിതകൾ” എന്ന പുസ്തകത്തിലെ വരകൾക്കാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്റെ അംഗീകാരം ലഭിച്ചത്.
ചിത്രകാരനും കവിയുമെന്നതിനു പുറമെ തിരക്കഥാകൃത്തും നാടകകാരനും കൂടിയായ സാജോ കൊല്ലം, കുണ്ടറ സ്വദേശിയാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English