ആര്‍ട്ട് ആൻഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023

 

 

 

 

 

വടക്കേ അമേരിക്കയിലെ പുരോഗമന കലാ സാഹിത്യ സംഘടനയായ അല (ആര്‍ട് ലൗവേഴ്‌സ് ഓഫ് അമേരിക്ക) യുടെ  നേതൃത്വത്തില്‍ മലയാള കലാ സാഹിത്യോത്സവം – ആര്‍ട്ട് ആന്റ്  ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023  (ALF 2023 )  മെയ് മാസത്തില്‍ നടക്കും. 

  2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്സിയിലെ റാന്‍ഡോള്‍ഫ്  ഹൈസ്‌കൂള്‍ പെര്‍ഫോമന്‍സ് ആര്‍ട്ട് ഓഡിറ്റോറിയത്തിലും, മെയ് 27 ശനിയാഴ്ച  പ്രാദേശിക സമയം രാവിലെ 10.00ന്  ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്മ്യുണിറ്റി ആര്‍ട്‌സ് സെന്ററിലും നടക്കുന്ന ആര്‍ട്‌സ് & ലിറ്ററേച്ചര്‍  ഫെസ്റ്റിവന്റെ  (ALF 2023)   തയ്യാറെടുപ്പുകള്‍ അണിയറയില്‍ അലയുടെ  പ്രവര്‍ത്തകര്‍ നടത്തിവരുകയാണ്.  

ALF 2023 സമ്പന്നമാക്കാന്‍ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരായ പോള്‍ സഖറിയ (സഖറിയ), ആടുജീവിതത്തിലൂടെ വായനക്കാരുടെ മനസ്സില്‍ ചേക്കേറിയ ബെന്യാമിന്‍, കവിതകളിലുടെയും  കാലിഗ്രാഫിയിലുടെയും ശ്രദ്ധേയയായ  ഡോണ മയൂര എന്നീ വിശിഷ്ട വ്യക്തിത്വങ്ങളാണ് അതിഥികളായി എത്തുന്നത്.

കലാ സാഹിത്യോത്സവത്തിന് നിറപ്പകിട്ടേകാന്‍ കഥകളി ഉള്‍പ്പെടെയുള്ള കലാവിരുന്നുകളും കുട്ടികള്‍ക്കായുള്ള കലാ സാഹിത്യ മല്‍ത്സരങ്ങളും മലയാള സാഹിത്യ രചനകളുടെ പുസ്തക പീടികയും മലയാളി രുചിക്കൂട്ടുകളുടെ ഭക്ഷണശാലയും  അല ഒരുക്കുന്നുണ്ട്. ആര്‍ട്‌സ് & ലിറ്ററേച്ചര്‍  ഫെസ്റ്റിവലിന് നാന്ദി കുറയ്ക്കുന്നതിന്റെ ഭാഗമായി 2023 മാര്‍ച്ച് 5 ഞായറാഴ്ച (8.30 PM (CST ), 9.30 PM (EST ), 8.00 AM (IST )) ALF 2023 അതിഥികളുമായി  സൂം മീറ്റിംഗ്  സജ്ജമാക്കിയിട്ടുണ്ട്.  സൂം മീറ്റിംഗ് ഐഡി:8272728 8305. ALF 2023 യുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, മറ്റ് അമേരിക്കന്‍ മലയാളി സംഘടനകള്‍  അലയുടെ സെക്രട്ടറി ശ്രീ ഐപ്പ് പരിമണവുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here