ആര്‍മറി സ്‌ക്വയര്‍ പ്രൈസ്; വിവര്‍ത്തനത്തിന് പുതിയ പുരസ്‌കാരം

 

 

 

ദക്ഷിണ ഏഷ്യന്‍ ഭാഷകളില്‍ നിന്നുള്ള ഇംഗ്ലീഷ് വിവര്‍ത്തനത്തിന് പുതിയ പുരസ്‌കാരം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ടെക്നോളജി വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം ആര്‍മറി സ്‌ക്വയര്‍ വെഞ്ചേഴ്സാണ് ആര്‍മറി സ്‌ക്വയര്‍ പ്രൈസ് (Armory Square Prize for South Asian Literature in Translation) എന്ന് പേരിട്ടിരിക്കുന്ന പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെയോ ഇവിടെ നിന്നുള്ള പ്രവാസികളായുള്ള എഴുത്തുകാരുടെയോ ഇംഗ്ലീഷ് ഒഴികെ മറ്റ് ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളുടെ ഇംഗ്ലീഷ്
വിവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. 2022 ഡിസംബര്‍ 31 വരെയാണ് അവാര്‍ഡിനായി അപേക്ഷകള്‍ സ്വീകരിക്കുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here