അരയാൽ തറയിൽ അന്നൊരുനാൾ
അറിയാതെ എൻ പിന്നിൽ നീയണഞ്ഞു
ഒരു കൈയ്യിൽ മഞ്ഞൾ പ്രസാദവും നീട്ടി നീ
പറയാതെ എൻ മുന്നിൽ കുണുങ്ങി നിന്നു
നീ ചിരിച്ചു നിന്നു
ഇരുകൈയ്യും നീട്ടി ഞാൻ നിൻ കൈയ്യിലെ
ദേവീ പ്രസാദം തൊടുന്ന നേരം
എവിടെന്നോ വന്നൊരു തെന്നലിൻ കൈകളാൽ
അളകങ്ങൾ മെല്ലെ തലോടിടുന്നോ
നിന്നളകങ്ങൾ മെല്ലെ തലോടിടുന്നോ
അതുകണ്ട് കുളിർ കോരി അരയാലിൻ കൊമ്പത്തെ
അനുരാഗ കിളികൾ ചിരിച്ചു പോയോ
അരയാൽ തറയിൽ അന്നൊരുനാൾ
അറിയാതെ എൻ പിന്നിൽ നീയണഞ്ഞു
ഒരു കൈയ്യിൽ മഞ്ഞൾ പ്രസാദവും നീട്ടി നീ
പറയാതെ എൻ മുന്നിൽ കുണുങ്ങി നിന്നു
നീ ചിരിച്ചു നിന്നു.