ഒരു സിനിമ കാണാൻ തീരുമാനിച്ചാൽ ഞാൻ ഉൾപ്പെടെയുള്ളവർ സിനിമ കണ്ടവരോട് സിനിമയെ പ്രതി സംസാരിക്കാൻ നിൽക്കാറില്ല, അവർ വീർപ്പുമുട്ടി എന്തെങ്കിലുമൊക്കെ പറയാൻ ശ്രമിച്ചാൽ തന്നെ അതിൽ നിന്നൊക്കെ വഴുതി മാറാണ് പതിവ്.
പ്രധാന കാരണം കഥയുടെ സസ്പെൻസ് വെളിപ്പെട്ട അത് മനസ്സിൽ അടിഞ്ഞുകൂടി കിടക്കുമ്പോൾ സിനിമയിൽ ലയിക്കാൻ പാടാണ്. ആ കാഴ്ചപ്പാട് ഈ മണിരത്നം സിനിമ കാണാൻ പോകുന്നതിനു മുൻപ് ഒന്ന് തിരുത്തേണ്ടി വരും.
”ഇല്ലെങ്കിലെന്തോന്നു ചെയ്യും?” എന്ന തട്ടാമുട്ടി തരവാക്ക് ആരുടെയെങ്കിലും ഉള്ളിൽ മുളപൊട്ടുന്നുണ്ടങ്കിൽ അവരോടു ഒരു വാക്ക്…
” വീണ്ടും ഒന്ന് കൂടി കാണേണ്ടി വരും അത്രമാത്രം ”പറ്റുമെങ്കിൽ ദ്രാവിഡ സംസ്കാരം ഉള്ളിൽ പേറുന്ന തമിഴ്മക്കളോടും ഒന്ന് ചോദിക്കുന്നത് നന്ന്.
പിന്നെ നാം പഠിച്ച ക്ലാസ്മുറിയിലേക്ക് പോയി വരണം, പ്രത്യേകിച്ചു ഹൈസ്‌കൂൾ സാമൂഹ്യ പാഠങ്ങൾ.
‘കൽക്കി കൃഷ്ണമൂർത്തി’ എന്ന തമിഴ് എഴുത്തുകാരനെ കുറിച്ചും അദ്ദേഹത്തിന്റെ ചരിത്രാഖ്യായിക നോവലിനെ കുറിച്ചും അറിയാൻ ഒരു ശ്രമം നടത്തി നോക്കണം. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും പഠിക്കണം, അതിനു സഹായമായി സോഷ്യൽ മീഡിയയും അച്ചടി മാധ്യമങ്ങളും ഉണ്ട്.
ഇത്രയും ഒരുക്കങ്ങൾ ചെയ്തു കഴിഞ്ഞാൽ ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിന് ടിക്കറ്റു എടുക്കാൻ നാം അർഹത നേടിക്കഴിഞ്ഞു കഴുമെങ്കിൽ മലയാളം വേർഷൻ തന്നെ കാണാൻ ശ്രമിക്കണം.
ചിത്രത്തിലെ തമിഴ് ചെന്തമിഴ് ആൺ അതിന്റെ റിലേ നമ്മുടെ മലയാളി തല എളുപ്പം പിടിച്ചെടുത്തതെന്നു വരില്ല, ചോളരാജാക്കന്മാരുടെ കഥയാണിത്.
കാവേരി നദിക്ക് പുനർജീവൻ നൽകിക്കഴിഞ്ഞപ്പോൾ ‘ അരുൾമൊഴിവാർന്നാണ്’ എന്ന രാജകുമാരൻ പൊന്നിൽ സെൽവനായി മാറി, ‘കാവേരിയുടെ മകൻ’.
ഒരു സിനിമാക്കാരന്റെ സ്വാതന്ത്ര്യം എടുത്തുപയോഗിച്ച് കഥാപാത്രങ്ങൾക്ക്, സംഭവങ്ങൾക്ക്, കാലദേശങ്ങൾക്ക് മിഴിവും തെളിവും കൊടുക്കാൻ തിരക്കഥാകാരനായ ഇളങ്കോകുമാരവേൽ ശ്രമിച്ചിട്ടില്ല. തമിഴ്മക്കളെ പേടിച്ചിട്ടും ആകാം. കൽക്കി കൃഷ്ണമൂർത്തിയുടെ ഈ നോവൽ ദ്രാവിഡ സംസ്‌കാരവുമായി വല്ലാതെ ഇഴചേർന്നിട്ടുണ്ട്.
റഹ്‌മാന്റെ സംഗീതവും രവിവർമ്മന്റെ ഛായാഗ്രഹണവും സിനിമയുടെ പെരുമ വർദ്ധിപ്പിക്കുന്നു. ഈ അഞ്ഞൂറുകോടി ചിത്രം, തമിഴ് -മലയാളം -ഹിന്ദി- കന്നഡ എന്നീ ഭാഷയിൽ തിയറ്ററിൽ എത്തിയിരുന്നു.
വിക്രം , ഐശ്യര്യ റായ് തൃഷ കാർത്തി ജയം രവി റഹ്‌മാൻ പ്രഭു ശരത്കുമാർ ജയറാം ലാൽ ബാബു ആന്റണി പാർത്തിപ്പാൻ ഐശ്യര്യലക്ഷ്മി തുടങ്ങിയ നടീനടന്മാർക്കൊപ്പം ‘ചെന്തമിഴും’ പ്രധാന കഥാപാത്രമായെത്തുന്നു.
ചോളാ സാമ്രാജ്യത്തിന്റെ കാലഘട്ടം ഒൻപതാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയാണ് എന്നു പറയുന്നു. ചിത്രത്തിൽ ജയറാമിന്റെ ആഴ്വാർ നമ്പി എന്ന കഥാപാത്ര കണ്ടില്ലെന്നു നടിക്കാനാകില്ല, അത്രയ്ക്ക് മികവുണ്ട് അതിന്.
മിക്കവാറും രാജവംശങ്ങൾ മക്കത്തായമായാണ് ഭരണം കൈമാറി പോന്നിരുന്നത്. ഇവിടെയും അത് തന്നെ നടക്കുന്നു. അസുഖ ബാധിതനായിരുന്ന ചക്രവർത്തി പല ചികിത്സകൾ നടത്തിയിട്ടും ഭേദമാകാതെ വന്നപ്പോൾ ചൈനീസ് ചികിത്സാ രീതിയായ ‘ അക്വുപഞ്ചർ’ ചികിത്സക്ക് വിധേയനാകുന്നു.
ഇതിലെ ഓരോ സ്ത്രീ കഥാപാത്രങ്ങളും വളരെ ബോൾഡ് ആണ്.
ഭരണനിപുണത, കൂർമബുദ്ധി ചക്രവർത്തിയെ വരെ തിരുത്തി കൊടുക്കാൻ തക്ക കാര്യശേഷിയുള്ള കഥാപാത്രങ്ങൾ.
ചോരകൊണ്ടെഴുതിയ ചോളരുടെ അസൽ പടയോട്ടം തന്നെ ചിത്രം. ക്ലാസിക് നോവൽ ക്ലാസിക് സിനിമയാകുന്ന അപൂർവത.
വായനയിൽ റെക്കോഡ് സൃഷ്‌ടിച്ച ഈ നോവൽ രചിക്കാൻ കൽക്കി കൃഷ്ണമൂർത്തിക്കു വേണ്ടി വന്നത് മൂന്നുവർഷം.അഞ്ചു ഭാഗങ്ങളിലായി പരന്നു കിടക്കുന്ന ഈ നോവൽ രചിക്കാനുള്ള തയ്യാറെടുപ്പിനായി കൽക്കി കൃഷ്ണമൂർത്തി മൂന്നു തവണ സിലോൺ സന്ദർശിച്ചിരുന്നു. അതിൽ നിന്ന് തന്നെ മനസിലാക്കാനാകുന്നു നോവലിന്റെ ചരിത്രബന്ധം.
ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോൾ തന്നെ കൽക്കി മാസികയുടെ സർക്കുലേഷൻ റോക്കറ്റ് പോലെ കുതിച്ചുയർന്നു.
എക്കാലത്തും രാജാക്കന്മാർ കൊടുക്കുന്ന വെള്ളം ചേർക്കാത്ത വാർത്തകളെ വിശകലനം ചെയ്യാൻ ശ്രമിച്ച് പോന്നിരുന്നു ‘
എം.ജി .ആർ, ശിവാജി ഗണേശൻ, കമകലഹാസൻ , രജനി കാന്ത് തുടങ്ങിയവരൊക്കെ കാലാകാലങ്ങളിൽ ഈ സിനിമക്ക് വേണ്ടി ശ്രമിച്ചവരാണ്. പക്ഷെ ,ബിഅതിന്റെ നിയോഗം മണിരത്നത്തിനായിരുന്നു എന്ന് മാത്രം . മണിരത്നം ‘ ടച്ച് മാജിക് ചിത്രത്തിലുടനീളം ബ്രട്ടീഷുകാരും പോർച്ചുഗ്രീസുകാരുമൊക്കെ ഇന്ത്യയുൾപ്പെടെയുള്ള പല നാടുകൾ അടക്കിഭരിച്ചു. അതിനൊക്കെ എത്രയോ കാലം മുൻപ് പുകൾപെട്ട ഒരു രാജവംശം തെക്കേ ഇന്ത്യയിൽ ഉണ്ടായിരുന്നു. അവരുടെ ചരിത്രം ആണിത്.
Click this button or press Ctrl+G to toggle between Malayalam and English