ഗ്രൂപ്പ്‌ഘട്ട മത്സരങ്ങള്‍ അവസാനിച്ചതോടെ ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്സ്ചര്‍ വ്യക്തമായി. മൂന്ന് ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കൊപ്പം, ഏറ്റവും മികച്ച രണ്ട്, മൂന്നാംസ്ഥാനക്കാരുമാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. എ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായി ബ്രസീല്‍, വെനസ്വേല എന്നിവരും, ബി ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായി കൊളംബിയ, അര്‍ജന്റീന എന്നിവരും ക്വാര്‍ട്ടറിലെത്തിയപ്പോള്‍, ഉറുഗ്വെ, ചിലി ടീമുകളാണ് സി ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ഈ ടീമുകള്‍ക്ക് പുറമേ എ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ പെറുവും, ബി ഗ്രൂപ്പിലെമൂന്നാം സ്ഥാനക്കാരായ പരാഗ്വെയും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കയറി.
ആതിഥേയരായ ബ്രസീലിന് പരാഗ്വെയും, അര്‍ജന്റീനയ്ക്ക്, വെനസ്വേലയുമാണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍. ഈ മത്സരങ്ങളിലെ വിജയികള്‍ ആദ്യ സെമിഫൈനലില്‍ ഏറ്റുമുട്ടും. അര്‍ജന്റീനയും, ബ്രസീലും ക്വാര്‍ട്ടര്‍ ജയിച്ചു വന്നാല്‍ സെമിയില്‍ ഇരുവരും തമ്മിലുള്ള പോരാട്ടം ആരാധകര്‍ക്ക് കാണാമെന്ന് ചുരുക്കം. ലോക ഫുട്ബോളിലെ ഈ സ്വപ്ന പോരാട്ടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വലിയ ആവേശത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍ കോപ്പ ക്വാര്‍ട്ടറിനായി കാത്തിരിക്കുന്നത്. കൊളംബിയയും ചിലിയും തമ്മില്‍ മൂന്നാം ക്വാര്‍ട്ടറും, ഉറുഗ്വെയും, പെറുവും തമ്മില്‍ നാലാം ക്വാര്‍ട്ടറും നടക്കും. ഈ മത്സരങ്ങളിലെ വിജയികള്‍ രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
Click this button or press Ctrl+G to toggle between Malayalam and English