സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കോ്‌ഴ്‌സുകള്‍ ആരംഭിക്കുന്നു. വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല(4 മാസം)കോഴ്‌സിന് കോഴ്‌സ് ഫീസ് – 25000 + ജി.എസ്.ടി ആകെ സീറ്റ് – 30 യോഗ്യത : ഐടിഐ സിവില്‍ ഡ്രോട്ട്‌സ്മാന്‍, ജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ് എന്നീ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷഫോറം 200/- രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്
ഒരു വര്‍ഷത്തെ എപ്പിഗ്രാഫി കോഴ്‌സിന് ഫീസ് – 50000 + ജി.എസ്.ടി; ആകെ സീറ്റ് – 20 .
അപേക്ഷഫോറം 200/- രൂപയുടെ മണിയോര്‍ഡര്‍/പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് വാങ്ങാവുന്നതാണ്. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നവര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ പേരില്‍ 200/- രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറോ /മണിയോര്‍ഡറോ അപേക്ഷയോടൊപ്പം അയയ്‌ക്കേതാണ്.
അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട് അവസാന തീയതി ഫെബ്രുവരി 5. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടുക. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വാസ്തു വിദ്യാഗുരുകുലം ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍ 689533, ഫോണ്‍ 0468 2319740, 9400048964